ചെന്നിത്തലക്ക് വി.എസിെൻറ വെല്ലുവിളി
text_fieldsതിരുവനന്തപുരം: തെൻറകാലത്ത് കൈയേറ്റം ഒഴുപ്പിച്ച ഭൂമിയുടെ കണക്ക് വെക്കാമെന്നും യു.ഡി.എഫ് സർക്കാർ പൊളിച്ചുമാറ്റിയ ഒരു കെട്ടിടമെങ്കിലും കാട്ടാനാകുമോെയന്നും രമേശ് ചെന്നിത്തലേയാട് വി.എസ്. അച്യുതാനന്ദെൻറ വെല്ലുവിളി. വാർത്തസമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരെ വി.എസിെൻറ ആരോപണം.
2006ല്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ടാറ്റയുടെ ബോര്‍ഡുകള്‍ പറിച്ചെറിഞ്ഞു. 12,000ൽപരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. മൂന്നാര്‍ ഓപറേഷനോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും യു.ഡി.എഫുകാര്‍ വിതണ്ഡവാദങ്ങളുന്നയിക്കുകയാണ് ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാമെന്ന് വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.