മൂന്നാര്‍: മഹീന്ദ്ര റിസോര്ട്സിനെതിരായ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു
text_fieldsെകാച്ചി: മൂന്നാര്‍ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്സ് ആൻഡ് റിസോര്‍ട്സ് ഇന്ത്യ ലിമി റ്റഡിെൻറ പട്ടയം റദ്ദാക്കാനും പഞ്ചനക്ഷത്ര കോട്ടേജുകള്‍ പൊളിക്കാനുമുള്ള സർക്കാർ ന ടപടി ഹൈകോടതി ശരിവെച്ചു. കൃഷിയാവശ്യത്തിന് നൽകിയ ഭൂമി ടൂറിസത്തിന് വിനിയോഗിക് കുെന്നന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2007 ജൂലൈയിൽ മൂന്നാര്‍ മിഷെൻറ ഭാഗമായി സ്വീകര ിച്ച നടപടിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ശരിവെച്ചത്. 1964ലെ കേരള ഭൂമി പതിച്ചുനൽകൽ ചട്ടപ്രകാരം നല്കിയ ഭൂമിയുടെ പട്ടയം റദ്ദാക്കാനും കെട്ടിടങ്ങൾ പൊളിക്കാനുമാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഇതിനെതിരെ മഹീന്ദ്ര കമ്പനി നല്കിയ ഹരജിയാണ് തള്ളിയത്.
ജെ. തവമണി എന്നയാള്‍ക്ക് 1965ലും വര്‍ക്കി ആൻറണി എന്നയാള്‍ക്ക് 1970ലും കൃഷി ആവശ്യത്തിന് നല്കിയ ഭൂമി 1984ൽ കമ്പനി വാങ്ങി റിസോര്‍ട്ട് നിര്മിെച്ചന്നാണ് കണ്ടെത്തിയത്. ടൂറിസം അധികൃതരില്‍നിന്ന് ബന്ധപ്പെട്ട അനുമതികൾ സംഘടിപ്പിച്ച കമ്പനി കെട്ടിടനികുതി അടക്കുകയും ചെയ്തു. എന്നാൽ, 2007ൽ സർക്കാർ നടപടിയുണ്ടായി. ഇത് ചോദ്യം ചെയ്ത് കമ്പനി നല്കിയ അപ്പീല്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ തള്ളി. കമ്പനിയുടെ കൈവശമുള്ള ഭൂമി പുറമ്പോക്കുഭൂമിയാക്കി മാറ്റാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന് നിര്‍ദേശവും നല്‍കുകയായിരുന്നു.
കൃഷി ആവശ്യത്തിന് നല്കിയ ഭൂമി മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചാല്‍ പട്ടയം റദ്ദാക്കാമെന്ന വ്യവസ്ഥ വന്നത് 1971ലാണെന്നായിരുന്നു കമ്പനിയുടെ വാദം. തവമണിക്കും വര്‍ക്കി ആൻറണിക്കും ഭൂമി നല്കിയ കാലത്ത് പട്ടയം റദ്ദാക്കാമെന്ന നിയമമോ ചട്ടമോ ഇല്ലെന്നും കമ്പനി വാദിച്ചു. അതേസമയം, കൃഷി ആവശ്യത്തിന് നല്കിയ ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചത് തട്ടിപ്പാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ പൊതുതാൽപര്യം പരിഗണിക്കേണ്ടതുണ്ടെന്ന് വിലയിരുത്തി.
പൊതുതാല്പര്യം ഹനിക്കപ്പെട്ടാല്‍ സര്‍ക്കാറിന് ഭൂമി തിരികെ പിടിക്കാം. ഭൂമി 10 വര്‍ഷത്തേക്ക് അന്യാധീനപ്പെടരുതെന്നാണ് പട്ടയത്തിലെ വ്യവസ്ഥ. ഇതുപ്രകാരം ആദ്യ 10 വര്‍ഷമെങ്കിലും കൃഷി ഉറപ്പാക്കേണ്ടതുണ്ട്. 10 വര്‍ഷമെന്ന കാലാവധി കഴിഞ്ഞാലും ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പൊതുതാല്പര്യവും വ്യക്തിയുടെ വിശ്വാസവഞ്ചനയും അടങ്ങുന്ന കേസാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി സർക്കാർ നടപടി ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.