മൂന്നാറിലെ പന്നൽ ഇനങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയും അട്ടിമറിച്ചു
text_fieldsപത്തനംതിട്ട: വംശനാശഭീഷണി നേരിടുന്നതടക്കമുള്ള പശ്ചിമഘട്ടത്തിലെ പന്നൽ െചടികളുടെ സംരക്ഷണത്തിനായി മൂന്നാറിൽ സ്ഥാപിച്ച സിൽവൻവാലി ഫേൺ സേങ്കതം അട്ടിമറിച്ചു. മൂന്നാർ കുട്ടിയാർവാലയിലെ 8.6 ഹെക്ടർ സ്ഥലത്തായിരുന്നു ഗ്രീൻ ഹൗസ് അടക്കമുള്ള സേങ്കതം ആരംഭിച്ചത്. 138ഇനം പന്നൽ ചെടികൾ ഇവിടെ വളർത്തിയിരുന്നു. മൂന്നാർ മേഖലയിൽ മാത്രം കണ്ടുവരുന്നതടക്കം പന്നൽ ചെടികൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പ് ഫേൺ സേങ്കതം എന്ന ആശയം നടപ്പാക്കിയത്. സേങ്കതം എന്നാണ് പേരിട്ടിരുന്നതെങ്കിലും ഇതിന് വന്യജീവി നിയമപ്രകാരമുള്ള സേങ്കതവുമായി ബന്ധമുണ്ടായിരുന്നില്ല. നിശ്ചിതസ്ഥലത്ത് പന്നൽ ചെടികളും ഒാർക്കിഡുകളും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഗ്രീൻ ഹൗസ് നിർമിച്ച് അതിലും പന്നൽ ചെടികൾ വളർത്തി. ഇപ്പോഴത്തെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ കെ.എ. മുഹമ്മദ് നൗഷാദ് മൂന്നാർ ഡി.എഫ്.ഒ ആയിരിക്കെയാണ് പദ്ധതി ആരംഭിച്ചത്. കേരള വനഗവേഷണ കേന്ദ്രത്തിലെ ഡോ.എം.എസ്. മുക്തേഷ് കുമാർ നടത്തിയ പഠനത്തിൽ മൂന്നാർ മേഖലയിൽ മാത്രം 159 ഇനം പന്നൽ ചെടികൾ കണ്ടെത്തിയിരുന്നു. ഇതിൽ 29 ഇനം മൂന്നാർ മേഖലയിൽ മാത്രം വളരുന്നവയാണ്. ഇടമലക്കുടിയിൽ കണ്ടെത്തിയ റോസപ്പിറ്റ കറ്റിഗ എന്ന ഇനം നൂറ് വർഷത്തിനുശേഷമാണ് കണ്ടെത്തിയത്. മൂന്നാറിലും സൈലൻറ് വാലിയിലും മാത്രം കണ്ടുവരുന്ന ചെടികളുമുണ്ട്. ചിന്നാറിൽ കണ്ടത് മഴനിഴൽ പ്രദേശത്ത് മാത്രം വളരുന്നവയാണ്.
പലതും വംശനാശഭീഷണി നേരിടുന്നതാണ്. ഇതിൽ 138ഇനം സിൽവൻവാലി ഫേൺ സേങ്കതത്തിൽ വളർത്തിയത്. എന്നാൽ, വൈകാതെ സംരക്ഷണപ്രവർത്തനം അവസാനിച്ചു. ഗവേഷണ പഠനങ്ങൾക്ക് ശാസ്ത്രസംഘത്തെ നിയോഗിക്കാതിരുന്നതും ഇതിൻറ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തുടർ ഫണ്ട് അനുവദിക്കാതിരുന്നതും പ്രവർത്തനം നിലക്കാൻ കാരണമായി. കുട്ടിയാർവാലി ഭൂരഹിതർക്ക് പതിച്ചുകൊടുത്തതോടെ പ്രവർത്തനം പൂർണമായി അവസാനിച്ചു. വനഗവേഷണ കേന്ദ്രത്തിന് 1991ൽ തറക്കല്ലിട്ട സ്ഥലമാണ് പിന്നിട് പതിച്ചുനൽകിയത്.
ഇതേസമയം, മൂന്നാർ മേഖലയിലെ അപൂർവയിനം പന്നൽ ചെടികൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നുണ്ട്. വലിയതോതിലുള്ള ഭൂമി ൈകേയറ്റമാണ് കാരണം. കാലാവസ്ഥ നിയന്ത്രണത്തിലടക്കം പന്നൽ ചെടികൾക്ക് വലിയ പങ്കുണ്ടെന്ന് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയ മൂന്നാർ സ്വദേശിയായ ഡോ.സ്റ്റീഫൻ സെക്യുറ പറഞ്ഞു. ചിലത് പാരിസ്ഥികമാറ്റം സംബന്ധിച്ച് സൂചനനൽകുന്നവയാണ്. നിസ്സാരമെന്നുപറഞ്ഞ് പന്നൽ ചെടികളെ തള്ളാൻ കഴിയില്ല. ജൈവവൈവിധ്യത്തിൽ വലിയപങ്കുണ്ട്. ഇവ പ്രകൃതിയിൽ തന്നെ സംരക്ഷിക്കപ്പെടണമെന്നും സ്റ്റീഫൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.