Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂ​ന്നാ​ർ കൈ​യേ​റ്റം ...

മൂ​ന്നാ​ർ കൈ​യേ​റ്റം  സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ഇ​ന്ന്​ സ​മ​ർ​പ്പി​ക്കും; സ​ർ​വ​ക​ക്ഷി​യോ​ഗം നാ​ളെ

text_fields
bookmark_border
മൂ​ന്നാ​ർ കൈ​യേ​റ്റം  സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ഇ​ന്ന്​ സ​മ​ർ​പ്പി​ക്കും; സ​ർ​വ​ക​ക്ഷി​യോ​ഗം നാ​ളെ
cancel

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റം സം​ബ​ന്ധി​ച്ച്​ ക​ല​ക്ട​ർ ജി.​ആ​ർ. ഗോ​കു​ലും ദേ​വി​കു​ളം സ​ബ്ക​ല​ക്ട​ർ ശ്രീ​രാം വെ​ങ്കി​ട്ട​രാ​മ​നും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്​​ച സ​മ​ർ​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു​മാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ച് വി​ല്ലേ​ജ് ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വെ​ള്ളി​യാ​ഴ്​​ച പൂ​ർ​ണ​രൂ​പം ന​ൽ​കി. ചെ​റു​കി​ട കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​ത​നു​സ​രി​ച്ച് 10 സ​​െൻറ് വ​രെ​യു​ള്ള കൈ​യേ​റ്റ​ങ്ങ​ളു​ടെ പ​ട്ടി​ക​യും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​വും. ഞാ​യ​റാ​ഴ്ച ഇ​ടു​ക്കി​യി​ലെ വി​വി​ധ ക്രൈ​സ്ത​വ​സ​ഭ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ, എ​ൻ.​എ​സ്.​എ​സ്, എ​സ്.​എ​ൻ.​ഡി.​പി യോ​ഗം, വി​ശ്വ​ക​ർ​മ സ​ഭ, കെ.​പി.​എം.​എ​സ്, പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി, ആ​ദി​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. 

പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ, മാ​ധ്യ​മ​ങ്ങ​ളി​ലെ എ​ഡി​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളും ന​ട​ത്തും. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ തീ​രു​മാ​ന​​മെ​ടു​ക്കാ​നാ​ണ്​ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. 
സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക ച​ർ​ച്ച് ബി​ഷ​പ്​ മാ​ർ​മാ​ത്യു ആ​നു​ക്കു​ഴി​ക്കാ​ട്ടി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ർ​ച്​ ബി​ഷ​പ്​ മാ​ത്യു അ​റ​ക്ക​ൽ, സി.​എ​സ്.​ഐ ഈ​സ്​​റ്റ്​ കേ​ര​ള റ​വ. ഡോ.​കെ.​ജി. ഡാ​നി​യേ​ൽ, എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ കൗ​ൺ​സി​ല​ർ കെ.​ഡി. ര​മേ​ശ​ൻ, എ​ൻ.​എ​സ്.​എ​സ് ഹൈ​റേ​ഞ്ച് യൂ​നി​യ​ൻ ആ​ർ. മ​ണി​ക്കു​ട്ട​ൻ, കെ.​പി.​എം.​എ​സ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ജ​ൻ, കോ​ഴി​മ​ല രാ​ജ രാ​ജ​മ​ന്നാ​ൻ, ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി ഫാ​ദ​ർ സെ​ബാ​സ്​​റ്റ്യ​ൻ കൊ​ച്ചു​പു​ര​ക്ക​ൽ, ക​ട്ട​പ്പ​ന ടൗ​ൺ ജു​മാ​മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ൽ കൗ​സ​രി, അ​ടി​മാ​ലി യാ​ക്കോ​ബൈ​റ്റ സി​റി​യ​ൻ ക്രി​സ്ത്യ​ൻ ച​ർ​ച്ച് എ​ലി​യാ​സ മാ​ർ യൂ​ലി​യോ​സ, അ​ണ​ക്ക​ര മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്​​സ്​ സി​റി​യ​ൻ ച​ർ​ച്ച് ഡോ. ​തോ​മ​സ് മാ​ർ അ​ത്തോ​നോ​യി​സ, സി.​എം.​എ​സ് ആം​ഗ്ലി​ക്ക​ൻ ച​ർ​ച്ച് ബി​ഷ​പ്​ ലൈ​വി ജോ​സ​ഫ്, പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി നേ​താ​വ് കെ.​ജി. സ​ത്യ​ൻ, പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ്, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ ഡോ.​വി.​എ​സ്. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രും വ​നം, റ​വ​ന്യൂ, പ​രി​സ്​​ഥി​തി വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ഇ​ടു​ക്കി​യി​ലെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗം. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച യോ​ഗ​ത്തി​ലു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnar
News Summary - Munnar report
Next Story