സി.പി.െഎയെ ഒഴിവാക്കി മൂന്നാർ സംരക്ഷണത്തിന് സമിതി
text_fieldsമൂന്നാർ: കൊട്ടക്കാമ്പൂരിൽ േജായിസ് േജാർജ് എം.പിയുടെ ഭൂമിയുേടതടക്കം പട്ടയം റദ്ദാക്കിയ വിഷയത്തിൽ സി.പി.െഎക്കെതിരെ സി.പി.എം തുറന്നപോരിന്. റവന്യൂ വകുപ്പിനെതിരെ ആഞ്ഞടിക്കാൻ സി.പി.െഎയെ ഒറ്റപ്പെടുത്തി എം.എൽ.എയുടെ നേതൃത്വത്തിൽ ‘മൂന്നാർ സംരക്ഷണ’ത്തിന് സമിതിയുമുണ്ടാക്കിയ സി.പി.എം, മൂന്നാർ മേഖലയിലെ 10 പഞ്ചായത്തിൽ ഹർത്താലിനും ആഹ്വാനം ചെയ്തു. സി.പി.െഎയെ നേർക്കുനേർ നേരിടുന്നതിന് സി.പി.എം ജില്ല കമ്മിറ്റിയെടുത്ത തീരുമാനം അനുസരിച്ചാണ് നീക്കം. കൊട്ടക്കാമ്പൂർ ഭൂമിയിടപാട് അനധികൃതമെന്ന് കണ്ടെത്തിയ ദേവികുളം സബ് കലക്ടർ, ജോയിസ് ജോർജ് എം.പിയുടേതടക്കം 25.4 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. തുടർന്ന് റവന്യൂ വകുപ്പിനെതിരെ രംഗത്തുവന്ന സി.പി.എം, സി.പി.െഎയെ ഉന്നംവെച്ച് കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. സബ് കലക്ടറുടെ നടപടിയെ സ്വാഗതം ചെയ്ത് സി.പി.െഎ രംഗത്തെത്തിയതാണ് പ്രകോപനം.
തുടർന്ന് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ മൂന്നാറിൽ വിവിധ സംഘടനകളുടെ യോഗം വിളിച്ച്, പട്ടയം റദ്ദാക്കൽ നടപടികൾ മറ്റു മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിനാണ് റവന്യൂ നീക്കമെന്ന് പ്രഖ്യാപിച്ച് സി.പി.െഎക്കെതിരെ ജനരോഷം സൃഷ്ടിക്കാൻ രംഗത്തിറങ്ങി. എല്ലാ രാഷ്ട്രീയപാർട്ടികളും ഉൾപ്പെട്ട് മുമ്പുണ്ടായിരുന്ന മൂന്നാർ സംരക്ഷണ സമിതിയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ പുനരുജ്ജീവിപ്പിച്ചത്. സംഘടന പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പ്രതികരിച്ചു. റവന്യൂ വകുപ്പിെൻറ എൻ.ഒ.സി ഇല്ലാതെ ഇടുക്കിയിലെ വിവിധ താലൂക്കുകളിൽ കെട്ടിടനിർമാണത്തിന് അനുമതി നൽകില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചിരുന്നു. ഇതു മുതലെടുത്തുകൂടിയാണ് വ്യാപാരികളെയും കെട്ടിട ഉടമകളെയുമടക്കം റവന്യൂ വകുപ്പിനും സി.പി.െഎക്കുമെതിരെ തിരിച്ചുവിടുന്ന നടപടിക്ക് അവസരമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.