മൂന്നാർ ട്രൈബ്യൂണലിന് താഴ്
text_fieldsതിരുവനന്തപുരം: മൂന്നാര്‍ സ്പെഷല്‍ ട്രൈബ്യൂണൽ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും.
വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് കൊട്ടിഘോഷിച്ച് തുടങ്ങിയ ട്രൈബ്യൂണൽ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയെപ്പെട്ടന്നാണ് വിലയിരുത്തൽ. പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് നിയമസഭ സബ്ജക്റ്റ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നതിനോട് ഭരണമുന്നണിയിൽ വിയോജിപ്പുണ്ട്.
നിയമം പാസാക്കിയാണ് ട്രൈബ്യൂണൽ വന്നത് എന്നതിനാൽ പ്രവർത്തനം അവസാനിപ്പിക്കാൻ ഒാർഡിനൻസ് വേണ്ടിവരാം. ഇതിെൻറ നിയമപ്രശ്നങ്ങൾ ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. സർക്കാറിെൻറ പ്രതിച്ഛായയെ ബാധിക്കുമോ എന്ന സംശയവും ചിലർ ഉന്നയിച്ചു. ഇടുക്കിയിലെ എട്ട് വില്ലേജുകളിലെ ഭൂമി ൈകയേറ്റമടക്കമുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് 2011ഫെബ്രുവരി 16ന് ട്രൈബ്യൂണൽ വന്നത്.
ഹൈകോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം 42 കേസുകളാണ് തീര്‍പ്പാക്കിയത്. കണ്ണൻദേവൻ, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, പീരുമേട്ടിലെ ആനവിലാസം വില്ലേജുകളാണ് ട്രൈബ്യൂണലിനു കീഴിലുള്ളത്.
റവന്യൂ വകുപ്പിന് എതിർപ്പ്
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാർ ദൗത്യത്തിെൻറ തുടർച്ചയെന്നനിലയിൽ സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണൽ നിർത്തലാക്കുന്നത് ലക്ഷ്യം കാണാതെ. മൂന്നാർ മേഖലയിലെ ഭൂമി പ്രശ്നങ്ങൾ വേഗം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രൈബ്യൂണൽ സ്ഥാപിച്ചത്.
എന്നാൽ, മൂന്നാറുമായി ബന്ധമില്ലാത്ത വില്ലേജുകളെ ഇതിെൻറ പരിധിയിൽ കൊണ്ടുവന്നതും നിയമത്തിന് അനുസൃതമായി ചട്ടം നിർമിക്കാത്തതും ചാപിള്ളയാവാൻ കാരണമായി. റവന്യൂ വകുപ്പിെൻറ അഭിപ്രായം തേടാതെയാണ് ആഭ്യന്തരവകുപ്പ് ട്രൈബ്യൂണൽ നിർത്തലാക്കാനുള്ള ഫയൽ മന്ത്രിസഭ യോഗത്തിൽ കൊണ്ടുവന്നത്.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിർമാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ, നിയമംമൂലം സ്ഥാപിതമായ ട്രൈബ്യൂണൽ നിർത്തലാക്കണമെങ്കിൽ 2010ലെ നിയമം റദ്ദാക്കി മറ്റൊന്ന് നിർമിക്കണം. മേഖലയിൽ ഭൂമി കൈയേറ്റവും വ്യാജ പട്ടയവും വർധിക്കുന്ന സാഹചര്യത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്താതെ ട്രൈബ്യൂണൽ നിർത്തലാക്കരുതെന്നാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.െഎയുടെ നിലപാടെന്നറിയുന്നു.
സർക്കാർ അധികാരത്തിൽ വന്നതുമുതൽ ട്രൈബ്യൂണൽ നിർത്തലാക്കണമെന്ന ആവശ്യം ഇടുക്കിയിലെ സി.പി.എം ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.