റവന്യൂ മന്ത്രിക്ക് പക്വതയില്ല - എസ്. രാജേന്ദ്രൻ
text_fieldsമൂന്നാർ: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പക്വത ഇല്ലെന്നും കാര്യങ്ങൾ പഠിക്കാതെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമുള്ള ഗുരുതര ആരോപണവുമായി ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ.മുൻ ദൗത്യസംഘത്തലവൻ സുരേഷ് കുമാർ കാലും കൈയുമായാണ് മടങ്ങിയതെന്നും സബ് കലക്ടറടക്കമുള്ളവരുടെ മടക്കം നാലുകാലിലാകുമെന്നും സി.പി.എം എ.എൽ.എ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കലക്ടർ വെറുമൊരു ഉദ്യോഗസ്ഥനാണ്, അല്ലാതെ അവതാരമൊന്നുമല്ല. മന്ത്രിക്ക് ആരെയെങ്കിലും സംരക്ഷിക്കണമെങ്കിൽ അത് സ്വന്തമായി ചെയ്യണം. അത് ദേവികുളം താലൂക്കിലെ ജനങ്ങളെ ദ്രോഹിച്ചാകരുത്. മൂന്നാറിെൻറ പരിസ്ഥിതിയെക്കുറിച്ച് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭ ഉപസമിതി അടിസ്ഥാനതത്വങ്ങൾ പാലിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയത്. മൂന്നാർ ദൗത്യസേന മുൻ തലവൻ കെ. സുരേഷ്കുമാർ വിദേശകമ്പനിയുടെ ഏജൻറായാണ് അടുത്തിടെ മൂന്നാറിലെത്തിയത്. നിയമസഭ സമിതി റിപ്പോർട്ട് യഥാർഥത്തിൽ സുരേഷ് കുമാറിെൻറ റിപ്പോർട്ടാണ്. സബ് കലക്ടർക്ക് നിയമോപദേശം നൽകുന്നത് സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ ദേവികുളം സബ് കലക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.