സുഹൃത്തിനെ തലക്കടിച്ചു കൊന്ന കേസിൽ എസ്.ഐ റിമാൻഡിൽ
text_fieldsകണ്ണൂർ: മദ്യലഹരിക്കിടെ കൊളച്ചേരി പറമ്പിൽ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മയ്യിൽ എസ്.ഐ റിമാൻഡിൽ. കേസിൽ അറസ്റ്റിലായ മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ദിനേശനെയാണ് കോടതി റിമാൻഡ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് കൊളച്ചേരിപ്പറമ്പിലെ ദിനേശന്റെ വീട്ടിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് സുഹൃത്ത് സജീവന്റെ കൊലയിലേക്ക് നയിച്ചത്. അടുക്കളഭാഗത്തു നിന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടായി. ഉന്തും തള്ളിനും ഇടയിൽ സജീവൻ താഴെ വീണു. പിന്നാലെ വിറകുകൊള്ളി ഉപയോഗിച്ച് ദിനേശൻ സജീവന്റെ കാലിലും തലക്കും അടിച്ചു. ഏറെ നേരത്തിനുശേഷം സ്ഥലത്തെത്തിയ ദിനേശന്റെ ഭാര്യയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ സജീവൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ കമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മയ്യിൽ പൊലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, ദിനേശനെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. അനാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദിനേശൻ ഏറെക്കാലമായി അവധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.