വാക്കുതർക്കത്തെതുടർന്ന് കൊലപാതകം: പ്രതികൾ റിമാൻഡിൽ
text_fieldsകൊല്ലം: വീട്ടിനുള്ളില്‍ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ രണ്ട് പ്രതികൾ റിമാൻഡിൽ.
കടപ്പാക്കട ഉള്ളിരുപ്പ് തൊടിയിൽ സ്വപ്നാലയംവീട്ടിൽ മധു (55) കൊല്ലപ്പെട്ട കേസിൽ കൊല്ലം ആശ്രാമം ശ്രീനിവാസിൽ ഗോപൻ (51), കടപ്പാക്കട അക്ഷതനഗർ കരളത്ത്വീട്ടിൽ മധു (51) എന്നിവരാണ് റിമാൻഡിലായത്.
ചൊവ്വാഴ്ച രാത്രിയാണ് നഗരമധ്യത്തിലെ വീട്ടിൽ കൊലപാതകം നടന്നത്. മാതാവിന്റെ മരണശേഷം വീട്ടില്‍ തനിച്ചായ മധു സുഹൃത്തുക്കളുമായി വീട്ടിനുള്ളിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കത്തെ തുടർന്ന് ഗോപൻ മധുവിനെ കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് സുഹൃത്തായ മധുവിനെ വിളിച്ചുവരുത്തി മൃതദേഹം മുറിയിലേക്ക് മാറ്റിക്കിടത്തി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മദ്യപാനത്തിന് ഒപ്പമുണ്ടായിരുന്ന റഫീഖ് എന്ന മറ്റൊരു സുഹൃത്താണ് ബുധനാഴ്ച രാവിലെ പൊലീസിനെ വിവരം അറിയിച്ചത്.
പ്രതികളിൽ ആദ്യം ഗോപനെയും തുടർന്ന് മധുവിനെയും ഈസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു.
കൊലക്കുപയോഗിച്ച കത്തി ആശ്രാമത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.