കൊടുങ്ങല്ലൂരിൽ യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ
text_fieldsകൊടുങ്ങല്ലൂർ: യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തി. പി. വെമ്പല്ല ൂർ ആൽമാവ് ചന്ദനക്കുസമീപം മനയത്ത് ബൈജുവിെൻറ മകൻ വിജിത്താണ് (27) കൊല്ലപ്പെട്ടത്. സംഭ വത്തിനുപിറകെ ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം മുങ്ങി. ശ്രീനാരായണപുരം കട്ട ൻബസാർ കുഴിയാറിലാണ് സംഭവം. വാട്ടർ ടാങ്ക് പരിസരത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെ ട്ട നിലയിലായിരുന്നു മൃതദേഹം. ഛത്തീസ്ഗഢിൽ ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളിയായ വിജിത്ത് ഓണത്തിന് നാട്ടിലെത്തിയതാണ്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ വിജിത്തിനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച വീട്ടുകാർ മതിലകം പൊലീസിൽ പരാതി നൽകി. വിജിത്ത് ഒഡിഷക്കാരായ തൊഴിലാളികളോടൊപ്പം സൈക്കിളിൽ പോകുന്നത് കണ്ടതായി സമീപവാസികളിൽ നിന്ന് വിവരം ലഭിച്ചു. ബന്ധുക്കൾ ഇവർ താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും ആരും ഉണ്ടായിരുന്നില്ല.
തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിൽ പരിശോധിച്ചപ്പോഴാണ് ബ്ലാങ്കറ്റിൽ പൊതിഞ്ഞ മൃതദേഹം കണ്ടത്. പൊലീസെത്തിയാണ് പുറത്തെടുത്തത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച് തുടങ്ങിയിരുന്നു. കാലുകൾ കഴുത്തിനോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു. തലയിൽ മൂന്ന് മുറിവുണ്ട്. നെഞ്ചിന് വലതുവശത്തും, കാലിലും മുറിവേറ്റ നിലയിലാണ്. കഴുത്തിൽ തുണി കൊണ്ട് ചുറ്റി വരിഞ്ഞിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് ഒറ്റമുറി വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഈ വീട്ടിൽ വിജിത്ത് പതിവായി വരാറുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.
പൊലീസ് നായ മണം പിടിച്ച് തൊഴിലാളികളുടെ വീട്ടിലെ കുളിമുറി വരെയെത്തി. വീട്ടിൽ ബലപ്രയോഗത്തിെൻറ പാടുണ്ടെന്ന് അന്വേഷണ ഉദ്യാഗസ്ഥർ പറഞ്ഞു. വിരലടയാള വിദഗ്ധർ തെളിവ് ശേഖരിച്ചു.
കരാറുകാരൻ അറിയാതെയാണ് ഒഡിഷക്കാർ സ്ഥലം വിട്ടത്. നാലംഗ സംഘത്തിെൻറ വിവരം പൊലീസ് ശേഖരിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.