ആദിവാസി യുവതിയുടെ കൊല: പ്രതിക്ക് ജീവപര്യന്തം തടവ്
text_fieldsകല്‍പറ്റ: ആദിവാസി സ്ത്രീയെ മര്‍ദിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ഷീലയെ (48) കൊലപ്പെടുത്തിയ കേസിലാണ് പ്രതി തമിഴ്നാട് സ്വദേശി ബസവനെ (61) അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി രാജകുമാര ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം.
2018 ഡിസംബർ 16നാണ് വിധവയായ ലീലയെ തലക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ലീലയുടെ കൂടെ താമസിച്ചിരുന്ന ബസവൻ ലീലയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ ശേഷം കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഇഞ്ചിപ്പാടത്തു ഒളിവിൽ താമസിക്കവെ ഏഴുമാസത്തിനു ശേഷം വൈത്തിരി പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
അന്നത്തെ വൈത്തിരി സി.ഐമാരായ അബ്ദുല്‍ ഷെരീഫ്, കെ.ജി. പ്രവീണ്‍കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.