ഏഴ് മാസം മുമ്പ് മരിച്ച വയോധികയുടേത് കൊലപാതകം; മക്കൾ അറസ്റ്റിൽ
text_fieldsനെടുങ്കണ്ടം: ഏഴ് മാസം മുമ്പ് അണക്കരമെട്ടിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ അണക്കരമെട്ട് ചരുവിള പുത്തൻവീട്ടിൽ ചന്ദ്രികയുടെ (75) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മക്കളായ അനിൽകുമാർ (49), അജിത (40) എന്നിവരെ നെടുങ്കണ്ടം സി.ഐ പി.കെ. ശ്രീധരൻ, എസ്.ഐ കെ. ദിലീപ്കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു
സ്ഥിരം മദ്യപാനിയായ ചന്ദ്രിക മക്കളോടും കൊച്ചുമക്കളോടുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി 17ന് ചന്ദ്രിക വീട്ടിൽ മരിച്ചു കിടക്കുന്നതായും ബന്ധുക്കൾ സംസ്കാരം നടത്താൻ ശ്രമിക്കുന്നതുമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.
മദ്യപിച്ചത് മൂലമാണ് മരണപ്പെട്ടതെന്നായിരുന്നു മക്കളുടെ മൊഴി. എന്നാൽ, കോവിഡ് വ്യാപനം മൂലം അഞ്ച് മാസം വൈകി ലഭിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം തലക്കേറ്റ പരിക്കെന്നായിരുന്നു കണ്ടെത്തിയത്. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹെൻറ നിർദേശപ്രകാരം നെടുങ്കണ്ടം എസ്.ഐ ദിലീപ്കുമാർ നടത്തിയ തുടർ അന്വേഷണത്തിൽ വീണുണ്ടായ പരിക്കല്ല മരണകാരണമെന്ന് വ്യക്തമായി. തുടർന്ന് മകനെയും കൊച്ചുമകനെയും നിരന്തരം നിരീക്ഷിച്ചു.
പൊലീസ് അന്വേഷണം ഊർജിതമാക്കിയതറിഞ്ഞ പ്രതി വീട്ടിലുണ്ടായ വഴക്കിനെപ്പറ്റി അകന്ന ബന്ധുവിന് സൂചന നൽകിയിരുന്നു.സംശയം തോന്നിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത്്് ചോദ്യം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.