കോവളത്ത് വിദേശ വനിതയുടെ കൊലപാതകം: വിചാരണ 10 മാസത്തിനകം പൂർത്തിയാക്കണം -ഹൈകോടതി
text_fieldsകൊച്ചി: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ 10 മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈകോടതിയുടെ നിർദേശം. പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിനിയുടെ സഹോദരി സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
കേസിനാസ്പദമാ സംഭവം നടന്ന് മൂന്നര വർഷം പിന്നിട്ടിട്ടും വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിലാണ് വിദേശ വനിതയുടെ സഹോദരി ഹൈകോടതിയെ സമീപിച്ചത്. സഹോദരിയുടെ ഘാതകർ കഴിഞ്ഞ മൂന്നര വർഷമായി ജാമ്യത്തിൽ കഴിയുകയാണെന്നും വിചാരണ അനന്തമായി നീളുന്നത് ഇരയുടെ കുടുംബത്തിന് കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
2018 ഏപ്രിൽ 20നാണ് കോവളത്തിന് സമീപം ലാത്വിയൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയത്. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ െപാലീസിെൻറ ഭാഗത്തുനിന്ന് കാലതാമസം നേരിട്ടേതാടെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.