നാല് വയസുകാരിയുടെ മൃതദേഹം ബാഗിൽ കണ്ടെത്തിയ കേസ്: പ്രതികൾക്ക് 18 വർഷംതടവ്
text_fieldsപാലക്കാട്: ഒലവക്കോട് റെയിൽവെ ട്രാക്കിന് സമീപം നാല് വയസുള്ള പെൺകുട്ടിയുടെ മൃതദേഹം ബാഗിൽ കണ്ടെത്തിയ കേസിൽ പ്രതികൾക്ക് 18 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.
ഭിക്ഷാടന സംഘാംഗങ്ങളായ മൂന്നാം പ്രതി തിരുപ്പൂർ എം.ജി.ആർ കോളനി കാതൽപ്പേട്ട നടരാജ് തിയറ്ററിന് സമീപം കദീജ ബീബി (സോലയ- 45), അഞ്ചാം പ്രതി ഈറോഡ് ഗോപിച്ചെട്ടിപ്പാളയം കവിത (ഫാത്തിമ- 45) എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് ആർ. വിനായക റാവു ശിക്ഷിച്ചത്.
താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെയാണ് 2019 ജനുവരി 15 ന് ബാഗിലാക്കിയ നിലയിൽ മൃതദേഹം കണ്ടത്. പെൺകുട്ടിയെ ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.