ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsപാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റുമരിച്ച കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. കോട്ടയം മുണ്ടക്കയത്ത് ബേക്കറി തൊഴിലാളിയാണ് സുബൈർ. ഇയാളുടെ താമസ സ്ഥലത്തുനിന്നാണ് മറ്റു രണ്ടുപേരെയും പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തേനാരി മണ്ഡലം ബൗധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ടത്. കേസിൽ 150ലധികം പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിരുന്നു.
ഞായറാഴ്ചയാണ് മുണ്ടക്കയത്തുനിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുന്നത്. ഇവർക്ക് സംഭവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരുടെ ഫോൺ കാളുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം.
മമ്പറത്തുള്ള ഭാര്യവീട്ടിൽ െചന്ന് മടങ്ങുന്ന വഴിയായിരുന്നു കൊലപാതകം. പിറകിൽ പിന്തുടർന്ന് എത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിശേഷം സഞ്ജിത്തിനെ കുത്തുകയായിരുന്നു.
കൊലക്ക് പിന്നിൽ എസ്.ഡി.പി.െഎ ആണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ, എസ്.ഡി.പി.ഐ ഇത് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തിൽ ആർ.എസ്.എസ്-എസ്.ഡി.പി.െഎ സംഘർഷം നിലനിർക്കുന്നുണ്ട്. ഇതിെൻറ തുടർച്ചയാണ് കൊലപാതകമെന്നാണ് സൂചന. സഞ്ജിത്തിനെതിരെ നിരവധി കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.