സുള്ള്യയിലെ യുവമോർച്ച നേതാവിന്‍റെ വധം: കേരള അതിർത്തിയിൽ ജാഗ്രതാ നിർദേശം
text_fieldsമംഗളൂരു: സുള്ള്യ താലൂക്കിൽ ബെല്ലാരെക്കടുത്ത് യുവമോർച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേരള അതിർത്തിയിൽ ജാഗ്രതാ നിർദേശം. സുള്ള്യ, പുത്തൂർ, കഡബ താലൂക്കുകളിൽ ബുധനാഴ്ച നിരോധാജ്ഞ പ്രഖ്യാപിച്ചു. കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ കല്ലേറുണ്ടായി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. പ്രദേശത്തെ ജനപ്രതിനിധികളും ബി.ജെ.പി നേതാക്കളുമായ സുള്ള്യ എം.എൽ.എ ഫിഷറീസ് മന്ത്രി എസ്. അങ്കാറ, പുത്തൂർ എം.എൽ.എ സഞ്ജീവ് മടന്തൂർ, ബെൽത്തങ്ങാടി എം.എൽ.എ ഹരീഷ് പൂഞ്ച എന്നിവർ സംഭവമറിഞ്ഞിട്ടും എത്താത്തതിൽ പ്രവർത്തകർ രോഷം പ്രകടിപ്പിച്ചു.
നെട്ടാരുവിലാണ് യുവമോർച്ച നേതാവ് പ്രവീൺ നട്ടാർ (32) വെട്ടേറ്റ് മരിച്ചത്. ആണ് കൊല്ലപ്പെട്ടത്. കേരളാ രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്.
പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. പ്രവീൺ നട്ടാർ തന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കട പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘം വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മാസങ്ങൾക്ക് മുമ്പ് മംഗളൂരുവിൽ നടന്ന കൊലപാതകത്തിന്‍റെ പ്രതികാരമാണോ പ്രവീണിന്‍റെ വധത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രാദേശിക ഗൂണ്ടാസംഘത്തിൽപ്പെട്ടവരാണ് അക്രമികളെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.