മുരുകന് ചികിത്സ നിഷേധിച്ച സംഭവം:വെൻറിലേറ്റർ ഒഴിവുണ്ടായിരുെന്നന്ന് മെഡിക്കൽ കോളജ് റിേപ്പാർട്ട്
text_fieldsതിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് അതി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച തിരുെനൽവേലി സ്വദേശി മുരുകന് വെൻറിലേറ്റർ ഒഴിവുണ്ടായിട്ടും ചികിത്സ ലഭ്യമായില്ലെന്ന് സ്ഥിരീകരണം. 15 വെൻറിലേറ്ററുകൾ സ്റ്റാൻഡ് ബൈ ആയി മെഡിക്കൽ കോളജിൽ ഉണ്ടായിരുെന്നന്നാണ് സൂപ്രണ്ടും പ്രിൻസിപ്പലും ചേർന്ന് പൊലീസിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മെഡിക്കൽ കോളജിൽ വെൻറിലേറ്റർ ഒഴിവില്ലായിരുെന്നന്നും സ്റ്റാൻഡ് ബൈ വെൻറിലേറ്റർ അത്യാസന്ന നിലയിൽ പ്രവേശിക്കുന്ന രോഗിക്ക് നൽകാൻ കഴിയില്ലെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. മാത്രമല്ല, വെൻറിലേറ്റര്‍ ഒഴിവുണ്ട് എന്ന തരത്തില്‍ പൊലീസിനോ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കോ മെഡിക്കല്‍ കോളജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് ആറിന് രാത്രിയിലാണ് പരിക്കേറ്റ മുരുകനെ മെഡിക്കൽ കോളജിൽ കൊണ്ടുവന്നത്. ആകെയുളള 71 വെൻറിലേറ്ററുകളിൽ 15 എണ്ണമാണ് സ്റ്റാൻഡ് ബൈ ആയി ഒഴിവുണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും പൊലീസിന് നൽകിയ റിപ്പോര്‍ട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുരുകന് ചികിത്സ നൽകേണ്ടിയിരുന്ന ട്രോമ ന്യൂറോ സർജറി ഐ.സി.യുവിൽ രണ്ടും സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി ഐ.സി.യുവിൽ അഞ്ച് വെൻറിലേറ്ററുകളും സ്റ്റാൻഡ് ബൈ ആയി ഉണ്ടായിരുെന്നന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൃദ്രോഗ വിഭാഗം ഐ.സി.യുവിൽ സ്റ്റാൻഡ് ബൈ ആയി ഉണ്ടായിരുന്ന രണ്ട് വെൻറിലേറ്ററുകളിൽ ഒരെണ്ണം കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ വി.വി.ഐ.പി സന്ദർശനവുമായി ബന്ധപ്പെട്ട് ഒഴിച്ചിട്ടിരുന്നു.
പൊള്ളൽ ചികിത്സ ഐ.സി.യു, അവയവമാറ്റ ശസ്ത്രക്രിയ ഐ.സി.യു പേരിട്ടോണിയൽ ഡയാലിസിസ് റൂം, സർജറി ഐ.സി.യു എന്നിവിടങ്ങളിൽ ഓരോ വെൻറിലേറ്റർ വീതം സ്റ്റാൻഡ് ബൈ ആയി ഉണ്ടായിരുന്നു. സർജിക്കൽ ഗ്യാസ്ട്രോ ഐ.സി.യുവിൽ രണ്ട് സ്റ്റാൻഡ് ബൈ വെൻറിലേറ്ററുകളും ഉണ്ടായിരുന്നു. ഈ വെൻറിലേറ്ററുകൾ എല്ലാം അതത് തീവ്ര പരിചരണ വിഭാഗങ്ങളിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ ആയിരുന്ന രോഗികൾക്കായി മാറ്റിെവച്ചിരുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുരുകനെ ആശുപത്രിയിൽ എത്തിച്ച ദിവസം ആകെ ഉണ്ടായിരുന്ന 71 വെൻറിലേറ്ററുകളിൽ 54 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതൊക്കെ രോഗികൾക്ക് ഏതെല്ലാം ഐ.സി.യുകളിൽ വെൻറിലേറ്റർ നൽകിയിരുെന്നന്നും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.
വിവിധ ഐ.സി.യുകളില്‍ രോഗികള്‍ക്ക് ഉടന്‍ ഉപയോഗിക്കുന്ന സ്റ്റാൻഡ് ബൈ വെൻറിലേറ്ററുകളെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരാമർശിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ കേടാകാനും സാധ്യത കൂടുതലാണ്. അത് മുന്നില്‍ കണ്ടും ഒരു സ്റ്റാൻഡ് ബൈ വെൻറിലേറ്റര്‍ സൂക്ഷിക്കാറുണ്ട്. വെൻറിലേറ്റര്‍ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഇങ്ങനെ സ്റ്റാൻഡ് ബൈ വെൻറിലേറ്ററുകള്‍ സൂക്ഷിക്കാറുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.