മുരുകെൻറ മരണം: ഡോക്ടർമാരെ പ്രതിചേർത്തിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ആരോപണവിധേയരായ ഡോക്ടർമാെര പ്രതിചേർത്തിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. അതേസമയം, വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചിട്ടും മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കും.
അന്തിമ തീരുമാനത്തിനായി മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലെ ഡോ. ബിലാൽ അഹമ്മദ്, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ശ്രീകാന്ത് വലസപ്പള്ളി, ഡോ. പാട്രിക് പോൾ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് സർക്കാർ അഭിഭാഷകെൻറ വിശദീകരണം.
മുൻകൂർ ജാമ്യ ഹരജികൾ സിംഗിൾ ബെഞ്ച് ഒക്ടോബർ 26ന് പരിഗണിക്കാൻ മാറ്റി.അടിയന്തര ശുശ്രൂഷ ലഭിക്കാതിരുന്നാൽ മരണത്തിനുവരെ കാരണമാകുമെന്ന്വ്യക്തമായിരുന്നിട്ടും ഡോക്ടർമാർ ചികിത്സിക്കാൻ തയാറായില്ലെന്നും അതിനാലാണ് മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തതെന്നും കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.