മുരുകെൻറ മരണം: മെഡിക്കൽ കോളജിന് വീഴ്ചയെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വാഹനാപകടത്തിൽപെട്ട് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോൾ പാലിക്കപ്പെടേണ്ട നടപടിക്രമങ്ങളിൽ മെഡിക്കൽ കോളജ് അധികൃതർ വീഴ്ചവരുത്തിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലെ സമിതി കെണ്ടത്തിയിരിക്കുന്നത്. വെൻറിലേറ്റർ ഒഴിവുണ്ടായിട്ടും മുരുകനെ പ്രവേശിപ്പിക്കാതിരുന്നത് ഗുരുതര തെറ്റാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അടിയന്തര ചികിത്സ നൽകേണ്ടതിന് പകരം മുരുകനുമായി വന്ന ആംബുലൻസ് ൈഡ്രവറുമായി ആശുപത്രി അധികൃതർ തർക്കിച്ച് സമയം കളയുകയായിരുെന്നന്ന വിമർശനവും റിപ്പോർട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സ കിട്ടാതെ മുരുകൻ മരിച്ച സംഭവം വിവാദമായതോടെ വെൻറിലേറ്റർ ഒഴിവില്ലായിരുെന്നന്ന വാദവുമായി മെഡിക്കൽ കോളജ് അധികൃതർ രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ വാദങ്ങളെയൊക്കെ തള്ളിയാണ് വെൻറിലേറ്റർ ഒഴിവുണ്ടായിരുെന്നന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഗുരുതര അവസ്ഥയിലെത്തിക്കുന്ന രോഗികളെ ചികിത്സിക്കുന്നതിൽ മറ്റ് മെഡിക്കൽ കോളജുകളിലും പിഴവുകൾ സംഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തര ചികിത്സ നൽകേണ്ടതുമായി ബന്ധപ്പെട്ട് പൊതുമാർഗരേഖ പുറത്തിറക്കണമെന്ന ശിപാർശയും നൽകി. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ വെള്ളിയാഴ്ച സംസ്ഥാനത്തെ മെഡിക്കൽ കോളജ് അധികൃതരുടെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.