കാരുണ്യപ്രവർത്തനത്തിന് സ്വന്തം വിവാഹവും തടസ്സമായില്ല, 'പുതിയാപ്ല' വേഷത്തിൽ രോഗിയെ ആശുപത്രിയിലെത്തിച്ച് മുസദ്ദിഖ്
text_fieldsചക്കരക്കല്ല്: സ്വന്തം വിവാഹദിനത്തിലും ജീവകാരുണ്യ പ്രവർത്തന വഴിയിൽ കർമനിരതനായ ആംബുലൻസ് ഡ്രൈവർ മുസദ്ദിഖ് എന്ന മുജുവിന് അഭിനന്ദനപ്രവാഹം. മട്ടന്നൂർ കൊതേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ വളൻറിയർ കൂടിയായ മുസദ്ദിഖിെൻറ വിവാഹമായിരുന്നു വ്യാഴാഴ്ച.
ചടങ്ങുകൾക്കായി ആറളത്തുള്ള വധുവിെൻറ വീട്ടിൽ എത്തിയപ്പോഴാണ് കൊതേരിയിലെ തുണക്കാരുമില്ലാത്ത കുടുംബത്തിലെ വൃദ്ധ ദമ്പതികൾക്ക് അസുഖം കൂടുതലാണെന്ന വിവരം മുസദ്ദിഖിന് ലഭിച്ചത്. മുസദ്ദിഖും സഹപ്രവർത്തകരും വധുവിെൻറ വീട്ടിൽനിന്ന് നേരെ കൊതേരിയിലെത്തി. വിവാഹ വസ്ത്രത്തിൽത്തന്നെ ആംബുലൻസെടുത്ത് ഇവരെ വേഗത്തിൽ എളയാവൂർ സി.എച്ച് സെൻററിലെത്തിച്ചു.
ആംബുലൻസിന് മറ്റൊരു ഡ്രൈവറെ കണ്ടെത്താൻ സുഹൃത്തുക്കൾ തയാറായിരുന്നുവെങ്കിലും മുസദ്ദിഖ് ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.