'ഒരു കൊച്ചു സ്വപ്നമായ് വിരിഞ്ഞ അവൾ വാടാതെ കൊഴിഞ്ഞ പൂവായിരുന്നു...'' സ്വപ്നക്ക് സ്മരണഗീതമൊരുക്കി സുഹൃത്തുക്കൾ
text_fieldsഅന്യായമായ ട്രാൻസ്ഫറും ഒപ്പം ജോലിയിലെ കടുത്ത സമ്മർദ്ദവും മൂലം ബാങ്കിനുള്ളിൽ ജീവനൊടുക്കിയ ബാങ്ക് മാനേജർ സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവർത്തകരും സുഹൃത്തുക്കളും
താളം മറന്നൊരു ശ്രുതിമീട്ടി തംബുരു
ഏതോ വിഷാദമാം രാഗം മൂളി
ആകേ വെയിലേറ്റു തളർന്നൊരു
താഴംബൂ
താനേ തലചായ്ച്ചു മിഴി നിറച്ചു.
ആ ഗാനം അവൾക്കുള്ളതായിരുന്നു
അവൾ വാടാതെ കൊഴിഞ്ഞ പൂവായിരുന്നു.
എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനീഷ്‌ലാലാണ്. സംഗീതം, ആലാപനം നിർവഹിച്ചിരിക്കുന്നത് എബിൻ ജെ സാമാണ്. സാജൻ രാമാനന്ദനാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.
വെയിൽ വന്നു മഴ വന്നു മഞ്ഞു വീണു
കതിർ വീഴാതെ പതിരായി മോഹങ്ങളും
നിനയാത്ത വിളികേട്ടു തളരാതെ നിൽക്കുമ്പോൾ
ഒരുകാറ്റ് വന്നങ്ങുലച്ച പോലെ
ഒരു നൂറു ജന്മത്തിൻ വിധി നെഞ്ചിലേറ്റി നീ
പറയാതെ ചൊല്ലിയോ രക്തസാക്ഷി
എന്ന് പറഞാണ് പാട്ടവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.