മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റി രാജ്ഭവൻ മാർച്ച് ഇന്ന്
text_fieldsതിരുവനന്തപുരം: പ്രവാചകനിന്ദയിലും പ്രതിഷേധക്കാരുടെ വീടുകൾ പൊളിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ച് തിരുവനന്തപുരം മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയുടെ രാജ്ഭവൻ മാർച്ച് ചൊവ്വാഴ്ച. മുസ്‌ലിം വംശഹത്യ, പള്ളികൾക്കുനേരെയുള്ള കടന്നുകയറ്റം, ഹിജാബ് വിലക്ക്, ഏക സിവിൽകോഡ് തുടങ്ങിയ സംഘ്പരിവാറിന്റെ ഇസ്‌ലാം വിരുദ്ധ പദ്ധതികളുടെ തുടർച്ചയാണ് പ്രവാചകനിന്ദയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ മുസ്‌ലിം സംഘടനകളെ അണിനിരത്തി മാർച്ച് നടക്കുന്നത്. രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിക്കുന്നത്. അതേസമയം, മാർച്ചിൽ പങ്കെടുക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കെ.എൻ.എം, വിസ്ഡം ഗ്ലോബൽ ഇസ്‍ലാമിക് മിഷൻ, മുസ്‌ലിം ലീഗ് എന്നീ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.