മുസ്ലിം വിവാഹ മോചനക്കേസുകളിൽ വിശദ പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുസ്ലിം വ്യക്തിനിയമത്തിെൻറ അടിസ്ഥാനത്തിൽ കോടതിക്ക് പുറത്ത് നടക്കുന്ന വിവാഹമോചനക്കേസുകൾ കുടുംബ കോടതികളുടെ പരിഗണനക്കെത്തുേമ്പാൾ വിശദ പരിശോധനയിലേക്ക് കടക്കേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി. ത്വലാഖ്, ഖുൽഅ്, ത്വലാെഖ തഫ്വീസ്, മുബാറാത്ത് തുടങ്ങിയ മാർഗങ്ങളിലൂടെ നടത്തിയ വിവാഹമോചനങ്ങൾക്ക് സാധുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായാൽ കൂടുതൽ അന്വേഷണം നടത്താതെ തന്നെ വിവാഹമോചനം പ്രഖ്യാപിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കുടുംബ കോടതി ഉത്തരവിൽ എതിർപ്പുള്ള കക്ഷിക്ക് ഉചിതമായ വേദിയെ സമീപിച്ച് നടപടി ചോദ്യം ചെയ്യാൻ അവസരമുണ്ടെന്നതു കൂടി വിലയിരുത്തിയാണ് ഈ ഉത്തരവ്. ഇക്കാര്യത്തിൽ കുടുംബ കോടതികൾക്ക് ബാധകമാക്കി ചില മാർഗനിർദേശങ്ങളും ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചു. വിവാഹമോചനം നേടിയ ഭർത്താവിെൻറ നടപടി തെൻറ വാദം കേൾക്കാതെ ശരിവെച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിനി നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മുസ്ലിം വ്യക്തിനിയമ പ്രകാരം 2019 ഡിസംബർ 28നാണ് ഭർത്താവ് മൂന്നാമത്തെ ത്വലാഖ് ചൊല്ലിയത്. ഇക്കാര്യം രജിസ്റ്റേർഡ് തപാലിൽ ഹരജിക്കാരിയെ അറിയിച്ചു.
എന്നാൽ, ത്വലാഖിെൻറ നിയമസാധുത ചോദ്യം ചെയ്ത് യുവതി ആദ്യം മൂവാറ്റുപുഴ കുടുംബ കോടതിയെയും പിന്നീട് ഹൈകോടതിെയയും സമീപിക്കുകയായിരുന്നു. ത്വലാഖ്, ഖുൽഅ്, മുബാറാത്ത് എന്നിവയുടെ കാര്യത്തിൽ കുടുംബ കോടതികൾക്ക് വിശാലമായ അന്വേഷണത്തിനുള്ള അവസരം പരിമിതമാണെന്ന് ചില കോടതി ഉത്തരവുകൾ ഉദ്ധരിച്ച് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വ്യക്തി നിയമപ്രകാരം കക്ഷികളിൽ ഒരാൾക്ക് ഖുൽഅ്, ത്വലാഖ് തുടങ്ങിയ രീതികളിലൂടെ വിവാഹമോചനം സാധ്യമാണ്. ജുഡീഷ്യറിക്ക് പുറത്തുള്ള ഇത്തരം കേസുകൾ പരിഗണനക്ക് വരുേമ്പാൾ വിവാഹമോചന നടപടിക്ക് സാധുതയുണ്ടോ, ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ മാത്രം കോടതി അന്വേഷിച്ചാൽ മതി.
സ്ത്രീധനം മടക്കി ആവശ്യപ്പെടുന്ന കേസുകളിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കണം. പ്രധാന വിസ്താരം, ക്രോസ് വിസ്താരം തുടങ്ങിയവയൊന്നും ആവശ്യമില്ല. ത്വലാഖിന് അല്ലെങ്കിൽ സമാന വിവാഹമോചന മാർഗങ്ങൾക്ക് സാധുതയുണ്ടെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ അത് പ്രഖ്യാപിക്കണം. ധാരണപത്രം രണ്ട് കക്ഷികളും സാക്ഷ്യപ്പെടുത്തിയാണ് വിവാഹമോചനം നടപ്പാക്കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ മുബാറാത്തിെൻറ കാര്യത്തിലും ഇത് മതിയാവും. ഉത്തരവിൽ തൃപ്തിയില്ലാത്ത കക്ഷിക്ക് ഉചിതമായ വേദിയെ സമീപിച്ച് പരിഹാരം കാണാമെന്നും വ്യക്തമാക്കി.
ഇത്തരം കേസുകൾ കുടുംബ കോടതികളുടെ പരിഗണനക്കെത്തിയാൽ എതിർകക്ഷിക്ക് നോട്ടീസ് അയക്കണമെന്നാണ് ആദ്യത്തെ മാർഗനിർദേശം. ഇരുവരുെടയും മൊഴിയെടുക്കുകയും വിവാഹമോചനം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് രേഖകളുണ്ടെങ്കിൽ ആവശ്യപ്പെടുകയും വേണം. മൊഴികളും രേഖകളും പരിേശാധിച്ച് നടപടിയുടെ സാധുത തീരുമാനിക്കണം. മുബാറാത്ത് വിഷയത്തിൽ ധാരണപത്രം ഉേണ്ടായെന്ന് ഉറപ്പുവരുത്തണം.
പ്രഥമദൃഷ്ട്യാ കോടതിക്ക് തൃപ്തികരമെന്ന് തോന്നിയാൽ കൂടുതൽ അന്വേഷണം നടത്താതെതന്നെ വിവാഹമോചനം പ്രഖ്യാപിക്കണം. നോട്ടീസ് ലഭിച്ച് എതിർകക്ഷി ഹാജരായാൽ ന്യായമായ കാരണങ്ങളില്ലെങ്കിൽ കേസ് ഒരു മാസത്തിനകം തീർപ്പാക്കണമെന്നാണ് നിർദേശം. കക്ഷികളിൽ ആർെക്കങ്കിലും നേരിട്ടെത്താൻ അസൗകര്യമുണ്ടെങ്കിൽ വിഡിയോ കോൺഫറൻസിങ് സൗകര്യം ഉപയോഗപ്പെടുത്തണം. ഉത്തരവ് സംസ്ഥാനത്തെ കുടുംബ കോടതികൾക്ക് കൈമാറാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.