ഹജ്ജ് യാത്രാ കൂലി കൊള്ളക്കെതിരെ മുസ്‍ലിം ജമാഅത്ത് വിമാനത്താവള മാർച്ച് വ്യാഴാഴ്ച
text_fieldsകോഴിക്കോട്: ഹജ്ജിന് അപേക്ഷ നൽകിയവരിൽ 60 ശതമാനം പേരും എംബാർക്കേഷൻ പോയന്റായി തിരഞ്ഞെടുത്ത കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഭീമമായ യാത്രാക്കൂലി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ലാത്ത സാഹചര്യം മുതലെടുത്ത് ടിക്കറ്റ് നിരക്കിൽ ഭീമമായ കൊള്ള നടത്തുന്നതിനെതിരെ ഫെബ്രുവരി ഒന്നിന് വിമാനത്താവളത്തിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.
കേരളത്തിലെ മൂന്നു എംബാർക്കേഷൻ പോയന്റുകളിൽ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത് കോഴിക്കോട് നിന്നാണ്. കോഴിക്കോടു നിന്ന് ചെറിയ വിമാനങ്ങളിലും മറ്റിടങ്ങളിൽനിന്ന് വലിയ വിമാനങ്ങളിലുമാണ് തീർഥാടകരെ കൊണ്ടുപോകുന്നത് എന്ന വാദം നിരത്തിയാണ് കോഴിക്കോട്ടെ നിരക്ക് വർധനയെ അധികൃതർ ന്യായീകരിക്കുന്നത്. പൊതുമേഖലയിൽ നിലനിൽക്കുന്ന വിമാനത്താവളത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അന്യായ നിരക്ക് വർധന എന്ന് സംശയിക്കേണ്ടതുണ്ടെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ വിമാനം പറത്തി യൂത്ത് ലീഗ് പ്രതിഷേധം
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിയുടെ പരിഹാസത്തിനെതിരെ വിമാനം പറത്തി പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് യാത്ര നിരക്ക് സംബന്ധിച്ച അബ്ദുല്ലക്കുട്ടിയുടെ പരിഹാസ പ്രതികരണത്തിനെതിരെയായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഹജ്ജ് വിമാന നിരക്കിലെ അമിത വർധന സംബന്ധിച്ച മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് നിരുത്തരവാദ മറുപടിയാണ് അബ്ദുല്ലക്കുട്ടി ഇന്നലെ നൽകിയത്. വിഷയത്തിൽ ഹജ്ജ് കമ്മിറ്റിക്ക് ഇടപെടാനാവില്ലെന്നും വാർത്ത റിപ്പോർട്ട് ചെയ്ത 'മീഡിയവൺ' ചെറിയ നിരക്കിൽ വിമാനം കൊണ്ടുവന്നാൽ നിരക്ക് കുറക്കാമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.