ബിഷപ്പ് തിരുത്തണം; ഇല്ലെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്ലിം നേതൃയോഗം
text_fieldsകൊല്ലം: ഇല്ലാത്ത നാർകോട്ടിക് ജിഹാദിെൻറ പേരിൽ പാലാ ബിഷപ് നടത്തിയ മതവിദ്വേഷ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് മുസ്ലിം നേതൃയോഗം. ഇല്ലെങ്കിൽ അദ്ദേഹത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണം. തെളിവോ അടിസ്ഥാനമോ ഇല്ലാത്ത ആരോപണങ്ങളാണ് ബിഷപ് ഉയർത്തിയത്.
ലവ് ജിഹാദടക്കം വിഷയങ്ങൾ ൈഹകോടതി തന്നെ നിരാകരിച്ചതാണെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഗൂഢാലോചനയുടെ ഭാഗമാണ് ഒരു സമുദായത്തിെനതിരെയുള്ള ഇത്തരം ആക്ഷേപങ്ങൾ. വിദ്വേഷ പ്രസ്താവന നടത്തിയ ബിഷപ്പിനെതിരെ കേസെടുക്കില്ലെന്നും അതേ സമയം അതിെന എതിർക്കുന്ന പ്രചാരണങ്ങൾക്കെതിരെ കർക്കശ നടപടിയെടുക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ബിഷപ്പിനെ പിന്തുണക്കുന്ന സമീപനമാണ് സി.പി.എമ്മും ബി.െജ.പിയും കൈക്കൊള്ളുന്നത്. സിപി.എം സംസ്ഥാന സെക്രട്ടറിയുടെയും മന്ത്രി വി.എൻ. വാസവെൻറയും പ്രസ്താവനകൾ ഇതിന് തെളിവാണ്. ബിഷപ്പിനെ പിന്തുണക്കുകയും ഒപ്പം മുസ്ലിംകളെ പ്രീണിപ്പിക്കാനുമുള്ള കൗശലപൂർവമായ ശ്രമമാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡൻറും നടത്തുന്നത്. മുസ്ലിം സംഘടനകളുമായി അവർ ചർച്ച നടത്തേണ്ടത് ബിഷപ്പിനെക്കൊണ്ട് പ്രസ്താവന പിൻവലിപ്പിച്ചിട്ടുവേണമെന്നും നേതാക്കൾ പറഞ്ഞു.
വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി അരൂർ അബ്ദുൽ മജീദ് മൗലവി, ജംഇയ്യതുൽ ഉലമ സെക്രട്ടറി സി.എ. മൂസാ മൗലവി, ജമാഅത്ത് ഫെഡറേഷൻ ൈവസ് പ്രസിഡൻറ് എം.എം. ബാവാ മൗലവി എന്നിവരും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, ദക്ഷിണ കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ്, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ, കേരള മുസ്ലിം യുവജന ഫെഡറേഷൻ, ദക്ഷിണ കേരള ഇസ്ലാമിക് സ്റ്റുഡൻറ്സ് ഫെഡറേഷൻ, മന്നാനിയ ട്രസ്റ്റ് എന്നിവയെ പ്രതിനിധീകരിച്ച് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ.കെ.പി. മുഹമ്മദ്, എ.കെ. ഉമർ മൗലവി, എ. യൂനുസ് കുഞ്ഞ്, അരൂർ അബ്ദുൽ മജീദ് മൗലവി, സി.എ. മൂസാ മൗലവി, എ. ഹസൻ ബസ്വരി മൗലവി, എം.എം. ബാവാ മൗലവി, എം.എ. സമദ്, കടയ്ക്കൽ ജുനൈദ്, ഷംസുദ്ദീൻ മന്നാനി, കാരാളി സുലൈമാൻ ദാരിമി, സഫീർഖാൻ മന്നാനി, അൻഷാദ് മന്നാനി എന്നിവർ േയാഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.