കേരള ബാങ്ക് രൂപീകരണത്തെ എതിർക്കും -കെ.പി.എ. മജീദ്
text_fieldsമലപ്പുറം: കേരള ബാങ്ക് രൂപവത്കരണത്തെ എതിർക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ല ബാങ്കുകളുടെ ജനറല്‍ബോഡി അംഗീകാരം നല്‍കിയാല്‍ മാത്രമേ കേരള ബാങ്ക് യാഥാർഥ്യമാകൂ. അഞ്ച് ജില്ല ബാങ്കുകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. മലപ്പുറം, വയനാട്, കാസര്‍കോട്, കോട്ടയം, ഇടുക്കി അഞ്ച് ജില്ലകളില്‍ ജനറല്‍ബോഡി ചേരുമ്പോള്‍ കേരള ബാങ്ക് ആവശ്യമില്ല എന്ന നിലപാടാണ് സ്വീകരിക്കുക.
കേരള ബാങ്ക് നിലവില്‍ വരുന്നതോടെ നവതലമുറ ബാങ്കുകൾക്ക് സാധ്യത വർധിക്കും. സഹകരണ ബാങ്കുകൾ പിടിച്ചടക്കാനുള്ള സർക്കാർ നീക്കമാണ് ഇതിന് പിന്നിലെന്നും മജീദ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.