'ലീഗിെൻറ ശൈലിയാണ് ശരിയെന്ന് വേങ്ങരയിലെ വിജയം തെളിയിച്ചു'
text_fieldsകോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ പരമ്പരാഗത വോട്ടുകൾ നഷ്ടമായില്ലെന്ന് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ്. പാർട്ടിയുടെ അടിസ്ഥാന ശക്തിക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നും ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ലഭിച്ച കൂടുതൽ വോട്ട് എേപ്പാഴും ലഭിക്കണമെന്നില്ലെന്നും യോഗത്തിന് ശേഷം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണ സ്വാധീനം ഉപയോഗിച്ചിട്ടും കാബിനറ്റ് മുഴുവൻ മണ്ഡലത്തിൽ തമ്പടിച്ചിട്ടും എൽ.ഡി.എഫിന് വലിയ നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല. വേങ്ങരയിൽ ലീഗിന് വോട്ട് ചോർച്ചയുണ്ടായെന്നത് മാധ്യമ സൃഷ്ടിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പഞ്ചാബിെല ഗുരുദാസ്പൂരിൽ കോൺഗ്രസിനുണ്ടായ ഉജ്വല വിജയവും വേങ്ങരയിൽ യു.ഡി.എഫിനുണ്ടായ വിജയവും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞു. ദേശീയ തലത്തിൽ യു.പി.എക്കും കേരളത്തിൽ യു.ഡി.എഫിനും പ്രതീക്ഷയുളവാക്കുന്നതാണ് വിജയങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ലീഗിന് വോട്ട് കുറയുന്നത്പോലും ഇത്രയ വലിയ ചർച്ചയാകുന്നത് പാർട്ടിയുടെ ശക്തിയാണ് തെളിയിക്കുന്നതെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.എൻ.എ. കാദറിെൻറ വിജയം തിളക്കമാർന്നതാണെന്നാണ് സെക്രേട്ടറിയറ്റ് വിലയിരുത്തിയത്. എൽ.ഡി.എഫിന് വോട്ട് കൂടിയത് അവരുടെ രാഷ്ട്രീയ വിജയമായി കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയതയെ എതിർക്കുന്നതിൽ സി.പി.എമ്മിെൻറ ശൈലിയല്ല മുസ്ലിം ലീഗിനുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ലീഗിെൻറ ശൈലിയാണ് ശരിയെന്ന് വേങ്ങരയിലെ വിജയം തെളിയിച്ചു. ഫാഷിസ്റ്റ് സർക്കാരിനെതിരെ ദേശീയതലത്തിൽ കോൺഗ്രസിെൻറ നേതൃത്വത്തിൽ ഉയരുന്ന കൂട്ടായ്മയോട് പോലും മുഖം തിരിക്കുന്ന സി.പി.എമ്മിെൻറത് കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാറിൽ അടിസ്ഥാനമില്ല
കോഴിക്കോട്: സോളാർ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉൾപ്പെടെ ഉയർന്ന ആരോപണങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും വ്യക്തമാക്കി. കമീഷൻ റിപ്പോർട്ട് നൽകില്ലെന്ന് പറയുന്നത് അധാർമികമാണ്. സർക്കാരിന് റിപ്പോർട്ട് നൽകാൻ എന്താണ് തടസ്സം? നിയമസഭയിൽ വെക്കാനാണെങ്കിൽ എന്തിന് ഹൈലൈറ്റ്സ് മാത്രം പുറത്തുവിട്ടു? അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ കേസായി പരിണമിക്കില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിെൻറ നേതൃത്വത്തിൽ നടക്കുന്ന കേരള ജാഥ വിജയപ്പിക്കാൻ സെക്രേട്ടറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.