അസമിലെ വിഷയങ്ങൾ പഠിക്കാൻ ലീഗ് പ്രതിനിധി സംഘം
text_fieldsകോഴിക്കോട്: പൗരത്വ രജിസ്റ്റർ തയാറാക്കിയതിലൂടെ ലക്ഷങ്ങൾ ഇന്ത്യൻ പൗരന്മാർ അല്ലാ തായിത്തീർന്ന അസമിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ പഠിക്കാൻ മുസ്ലിം ലീഗ് സംഘത്തെ അ യക്കും. പാർട്ടി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിെൻറ നേതൃത്വത്തിലു ള്ള സംഘമാണ് അസമിലെത്തി വിഷയങ്ങൾ പഠിക്കുകയെന്ന് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സന്ദർശന തീയതി പിന്നീട് തീരുമാനിക്കും. പാലായിൽ യു.ഡി.എഫിന് ഒരു സ്ഥാനാർഥിയും ഒരു ചിഹ്നവും മാത്രമേ ഉണ്ടാവുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച നടന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടേയും എം.പി-എം.എൽ.എമാരുടെയും യോഗത്തിൽ ലോക്സഭ എം.പിമാരുടെ പ്രകടനം സംബന്ധിച്ച് നേതാക്കൾ തമ്മിൽ വാക്പോര് നടത്തിയെന്ന വാർത്ത സൃഷ്ടിച്ചെടുത്തതാണ്. അതിനോട് പ്രതികരിക്കേണ്ട കാര്യമില്ല. മതേതര ശക്തികളെ ഭിന്നിപ്പിക്കാൻ മാത്രമാണ് ഇത്തരം വാർത്തകൾ സഹായിക്കൂ. ലോക്സഭയിലെ പാർട്ടി എം.പിമാർ മികച്ച പ്രകടനമാണ് നടത്തുന്നത്.
പാർലമെൻറിനകത്ത് ഓരോ വിഷയത്തിലും ലീഗ് അംഗങ്ങൾ കൃത്യമായി നിലപാടെടുത്തു. പല മതേതര പാർട്ടികളും ലോക്സഭയിലും രാജ്യസഭയിലും വെവ്വേറെ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഗാന്ധിജയന്തി ദിനത്തിൽ മുസ്ലിം ലീഗ് കോഴിക്കോട്ട് ഫാഷിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കും. സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതാക്കൾക്ക് പ്രത്യേക ചുമതല നൽകിയെന്നും സെപ്റ്റംബർ 21ന് ലീഗ് വാർഷിക സംസ്ഥാന കൗൺസിൽ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.