മുത്തലാഖ് ബിൽ വിവാദം: പാർട്ടി ചർച്ച ചെയ്യും -ഹൈദരലി ശിഹാബ് തങ്ങൾ
text_fieldsമലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ലോക്സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയിലും വോെട് ടടുപ്പിലും പങ്കെടുക്കാതിരുന്ന വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറും ദേശീയകാര്യ ഉപദേശകസമിതി ചെയർമാനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണത്തിന് മറുപടി ലഭിച്ചതിന് ശേഷം പാർട്ടി കമ്മറ്റി ചർച്ച ചെയ്യും. രാജ്യസഭയിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ പാർട്ടി അംഗങ്ങൾക്ക് നിർദേശം നൽകി. ലീഗ് യോഗത്തിന് ശേഷം കൂടുതൽ വിശദീകരിക്കാമെന്നും ഹൈദരലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
മുതിര്‍ന്ന നേതാക്കളും അണികളും നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാർട്ടി കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. സംഘടനചുമതലകളുടെ തിരക്ക് കാരണമാണ് ലോക്സഭയില്‍ എത്താതിരുന്നതെന്നും അപ്രതീക്ഷിതമായാണ് വോട്ടെടുപ്പ് നടന്നതെന്നുമാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.