ജമാഅത്തെ ഇസ്‍ലാമിയെ മുസ്‍ലിം ലീഗ് ഭീകര സംഘടനയായി കാണുന്നില്ല -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsമഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മഞ്ചേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മാണ് പൊന്നാനിയിൽ പി.ഡി.പിയെ പരവതാനി വിരിച്ച് സ്വീകരിച്ചത്. ബി.ജെ.പിയുമായി പല ഘട്ടങ്ങളിലും അടുത്ത ബന്ധം പിണറായി വിജയന്‍റെ നയങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്‍ലാമിയെയും എസ്.ഡി.പി.ഐയെയും വളർത്തുന്നത് മുസ്‍ലിം ലീഗ് ആണെന്ന ആരോപണം തീർത്തും തെറ്റാണ്. എസ്.ഡി.പി.ഐയുമായി ഒരു സഖ്യവുമില്ല. ജമാഅത്തെ ഇസ്‍ലാമി തെരഞ്ഞെടുപ്പിൽ സഹകരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‍ലാമിയെ മുസ്‍ലിം ലീഗ് ഭീകരസംഘടനയായി കാണുന്നില്ല.
പിണറായി വിജയന്‍റെ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിട്ടുണ്ട്. ഇപ്പോൾ ഭീകരത കണ്ടെത്തിയത് വിചിത്രമാണ്. ബി.ജെ.പിക്ക് സമാനമായ സമീപനമാണ് സി.പി.എമ്മിന്‍റേത്. സി.പി.എമ്മിന്‍റേയും പിണറായിയുടെയും സോഫ്റ്റ് ലൈൻ ലീഗിന് ആവശ്യമില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.