പ്രവാസി അവഗണന: മുസ്ലിം ലീഗ് സമരം ശക്തമാക്കും
text_fieldsമലപ്പുറം: പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം ലീഗ്. ഇതിെൻറ ഭാഗമായി ലീഗ് എം.എല്‍.എമാര്‍ തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
കൂടാതെ വാര്‍ഡ് തലങ്ങളില്‍ പ്രവാസി കുടുംബങ്ങള്‍ അണിനിരക്കുന്ന നില്പ് സമരവുമുണ്ടാകും. മരണത്തിെൻറ വക്കില്‍ നില്ക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണ്.
ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം നിബന്ധന. യൂറോപ്പില്‍ നിന്നടക്കമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റിെൻറ ആവശ്യമില്ല. രണ്ടാഴ്ചക്കിടെ ഇന്ധന വില എട്ടു രൂപയോളം വര്‍ധിച്ചിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് വലിയൊരു കൊള്ളയാണ് നടത്തുന്നത്. നികുതിയില്‍ ഇളവ് നല്കി ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് സംസ്ഥാന സര്‍ക്കാർ തയാറാവണമെന്ന് മജീദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.