Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി റിയാസിനെതിരായ...

മന്ത്രി റിയാസിനെതിരായ പരാമർശത്തിൽ മുസ്​ലിം ലീഗ്​ നേതാവ്​ ഖേദം പ്രകടിപ്പിച്ചു

text_fields
bookmark_border
മന്ത്രി റിയാസിനെതിരായ പരാമർശത്തിൽ മുസ്​ലിം ലീഗ്​ നേതാവ്​ ഖേദം പ്രകടിപ്പിച്ചു
cancel

കണ്ണൂർ: പൊതുമരാമത്ത്​ മന്ത്രി പി.എ മുഹമ്മദ്​ റിയാസിനും ഭാര്യക്കുമെതിരെ ഗുരുതര ആക്ഷേപമുന്നയിച്ച മുസ്​ലിം ലീഗ്​ സംസ്​ഥാന സെക്രട്ടറി അബ്​ദുറഹ്​മാൻ കല്ലായി ഖേദം പ്രകടിപ്പിച്ചു. ആരെയും വ്യക്​തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചായിരുന്നില്ല പ്രസംഗമെന്ന്​​ അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു. അങ്ങനെ സംഭവിച്ചതിൽ അതിയായ ദുഖമുണ്ടെന്നും പ്രസ്​തുത പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കല്ലായി വ്യക്​തമാക്കി.

അബ്​ദുറഹ്​മാൻ കല്ലായിയുടെ പ്രസ്​താവനയുടെ പൂർണരൂപം:

''മുസ്​ലിംലീഗ്​ സംസ്​ഥാന കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച വഖഫ്​ സംരക്ഷണ റാലിയിലെ പ്രസംഗത്തിൽ മുൻ ഡി​ൈവ.എഫ്​.ഐ നേതാവിനെ കുറിച്ചുള്ള എന്‍റെ പരാമർശം വിവാദമായത്​ ശ്രദ്ധയിൽപെട്ടു. വ്യക്​തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ്​ ഞാൻ പ്രസംഗത്തിൽ സൂചിപ്പിക്കാൻ ഉദ്ദേശിച്ചത്​. അത്​ ആരെയും വ്യക്​തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചായിരുന്നില്ല. അങ്ങനെ സംഭവിച്ചതിൽ എനിക്ക്​ അതിയായ ദുഖമുണ്ട്​. പ്രസ്​തുത പരാമർശത്തിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.''

'ഇത് വിവാഹമാണോ... വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം'

റിയാസിന്‍റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നായിരുന്നു മുസ്‌ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ അബ്​ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗം. 'ആരാടോ ഭാര്യ… ഇത് വിവാഹമാണോ... വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്‍റേടവും വേണം' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്​. സംഭവം വിവാദമാവുകയും നിരവധി പേർ ഇതിനെതിരെ രംഗത്തുവരികയും ചെയ്​തു. എ​.കെ.ജി ഇല്ലാത്ത സ്വർഗം വേണ്ട എന്ന്​ പറയുന്ന മുസ്​ലിംകൾ കാഫിർ​ ആണെന്ന്​ പറഞ്ഞ അബ്​ദുറഹ്മാന്‍ കല്ലായിയുടെ കല്ലായി പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അധിക്ഷേപ വാക്കുകള്‍ ചൊരിയുന്നുണ്ട്​.

പ്രസംഗത്തില്‍ നിന്ന്:

മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് പുതിയാപ്ലയാണ്. എന്‍റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ... വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്‍റേടവും വേണം. സി. എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം.

സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാർ. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലും അവരത് പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. സുപ്രീം കോടതിയുടെ നിരീക്ഷണത്തെ ആദ്യം സ്വാഗതം ചെയ്തതത് ഡി.വൈ.എഫ്.ഐയാണ്, കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ അതുകൂടി ഓർക്കണം.

ഷാജി ഇവിടെ പറഞ്ഞല്ലോ, ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല മുസ്‍ലിം രക്തം, അങ്ങനെ പറഞ്ഞാല്‍തന്നെ ഇസ്‍ലാമില്‍ നിന്ന് പുറത്താണ്... ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെയും കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്, പിന്നെ നിന്‍റെ കൊച്ചാപ്പക്കും നിന്നെ രക്ഷപ്പെടുത്താന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്‍റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല...

അബ്​ദുറഹ്മാന്‍ കല്ലായിയുടെ കല്ലായി നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പലകോണുകളില്‍ നിന്നായി വലിയ തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. വിഷയത്തില്‍ മുസ്‍ലിം ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. വഖഫ് ബോര്‍ഡ് നിയമനം പി.എസ്​.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു മുസ്‍ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് വെച്ച് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PA Mohammed RiyasAbdurahman Kallayi
News Summary - Muslim League leader Abdurahman Kallayi expresses regret for the remarks against Minister PA Muhammad Riyas
Next Story