നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ
text_fieldsകോഴിക്കോട്: പാർട്ടി നിർദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ. കൊടുവള്ളി നിയോജക മണ്ഡലം ലീഗ് സെക്രട്ടറി യു.കെ. ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെ സസ്പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് അറിയിച്ചു.
ഓമശ്ശേരിയിലെ നവകേരള സദസ് പ്രഭാത യോഗത്തിലാണ് ഇവർ പങ്കെടുത്തത്. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡന്റുമാണ് മൊയ്തു മിട്ടായി.
തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളാണ് പ്രഭാത യോഗത്തിൽ പങ്കെടുത്തത്.
അതേസമയം, യോഗം നടന്ന വേദിക്ക് മുന്നിൽ പ്രതിഷേധിച്ച മൂന്ന് കെ.എസ്.യു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം മാങ്ങാപ്പൊയിലിൽ എട്ടു യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കാട്ടൂരിൽ യൂത്ത് ലീഗ് 21 വാഴകൾ നട്ട് പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.