Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാദാപുരം തെരുവൻപറമ്പിൽ...

നാദാപുരം തെരുവൻപറമ്പിൽ ലീഗ് ഓഫിസിനു നേരെ ബോംബേറ്

text_fields
bookmark_border
നാദാപുരം തെരുവൻപറമ്പിൽ ലീഗ് ഓഫിസിനു നേരെ ബോംബേറ്
cancel

നാദാപുരം: തെരുവൻപറമ്പിൽ ലീഗ് ഓഫിസിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബെറിഞ്ഞത്.

ബോംബേറിൽ ഓഫിസി​​​​െൻറ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്​തു. ഉഗ്രസ്​ഫോടന ശേഷിയുള്ള ബോംബാണ് ഓഫിസിനു നേരെ എറിഞ്ഞത്.

സ്ഫോടന ശബ്​ദം കിലോമീറ്ററുകൾക്കപ്പുറം പ്രകമ്പനമുണ്ടാക്കി. ലീഗ് നേതാക്കളായ എൻ.കെ. മൂസ, വി.വി. മുഹമ്മദലി തുടങ്ങിയവരും നാദാപുരം പൊലീസും സ്ഥലത്തെത്തി. നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഓഫിസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnadapurammuslim leagueLeague Office Attack
News Summary - Muslim League office attacked in Nadapuram -Kerala News
Next Story