മുസ്ലിം, ദലിത് സംരക്ഷണത്തിന് മുസ്ലിം ലീഗ് പാർലമെൻറ് മാർച്ച്
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിം, ദലിത് വിഭാഗങ്ങൾക്കുനേരെ വർധിച്ചുവരുന്ന വർഗീയ-ഫാഷിസ്റ്റ് ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് പാർലമെൻറ് മാർച്ച് നടത്തി. സംഘ്പരിവാറിെൻറ ആൾക്കൂട്ട ആക്രമണങ്ങൾക്കും മറ്റും ഇരകളായവെര അണിനിരത്തിയ മാർച്ചിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ പെങ്കടുത്തു.
രാവിലെ 11ന് മണ്ഡി ഹൗസിൽനിന്ന് ആരംഭിച്ച മാർച്ച് ജന്തർ മന്തറിൽ സമാപിച്ചു. വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകൾ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീൻ ആവശ്യപ്പെട്ടു. ഗോരക്ഷയല്ല, പകരം പൈശാചികതയാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയ കൊലപാതകങ്ങളെ ഭരണകക്ഷി പ്രോത്സാഹിപ്പിക്കുകയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വർഗീയ ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ നിര ഉയര്‍ന്നുവരുകയാണ്. അതിനെ ശക്തിപ്പെടുത്താന്‍ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു.
പശുവിെൻറ പേരില്‍ ആക്രമണം അഴിച്ചുവിടുന്നത് ഭരണകൂടത്തിന് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണെന്നും പശുസ്നേഹം കൊണ്ടല്ലെന്നും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. രാജ്യത്ത് മുസ്ലിം-ദലിത് വിദ്യാർഥികൾ പഠിക്കരുതെന്നും ഉയർന്നു വരരുതെന്നുമാണ് ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ഉയർന്ന് ഇതിനെതിരെ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി, ഹരിയാന, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രവർത്തകരും ജുനൈദിെൻറയും പെഹ്ലുഖാെൻറയും കുടുബവും നാട്ടുകാരും മാർച്ചിൽ പെങ്കടുത്തു. മകന് നീതി കിട്ടുന്നതുവരെ പോരാടുമെന്ന് നജീബിെൻറ മാതാവ് ഫാത്വിമ നഫീസ് പറഞ്ഞു. ജുനൈദിെൻറ പിതാവ് ജലാലുദ്ദീൻ, ഝാര്‍ഖണ്ഡില്‍ ബീഫ് കൈവശംെവച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ അലീമുദ്ദീെൻറ ഭാര്യ മറിയം ഖാത്തൂൻ, പി.വി. അബ്ദുൽ വഹാബ് എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുന്‍ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഒാള് ഇന്ത്യ മജ്ലിസെ മുശാവറ നേതാവ് നവൈദ് ഹാമിദ്, എം.കെ. രാഘവന് എം.പി, കെ.സി. വേണുഗോപാല്‍ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീര്‍ എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, ഖുര്‍റം അനീസ് ഉമര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.