Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചില മുസ്​ലിം...

ചില മുസ്​ലിം സംഘടനകൾക്ക്​ ബുദ്ധിയും ചെലവും ബി.ജെ.പി വക -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ചില മുസ്​ലിം സംഘടനകൾക്ക്​ ബുദ്ധിയും ചെലവും ബി.ജെ.പി വക -പി.കെ. കുഞ്ഞാലിക്കുട്ടി
cancel

തൃശൂർ: രാജ്യത്തെ ചില മുസ്​ലിം സംഘടനകൾക്ക്​ ബുദ്ധി പറഞ്ഞുകൊടുക്കുന്നതും പണം കൊടുക്കുന്നതും ബി.ജെ.പിയാണെന്ന്​ അകത്തളങ്ങളിൽ ചർച്ചയുണ്ടെന്ന്​ മുസ്​ലിംലീഗ്​ ദേശീയ ജനറൽ​െസക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഒന്നും അസംഭവ്യമല്ല ഇൗ രാജ്യത്തെന്ന്​ അദ്ദേഹം പറഞ്ഞു. മുസ്​ലിം യൂത്ത്​ ലീഗി​​​െൻറ സീതി സാഹിബ്​ അക്കാദമിയ ഉദ്​ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. 

കർണാടകയിൽ കോൺഗ്രസിന്​ ജയിക്കാനുള്ള സാഹചര്യമാണ്​ നിലവിലുള്ളത്​. എന്നാൽ ഇതിനൊരു ഭീഷണിയുണ്ട്​. ഇവിടെ നിന്നും ഒരു തീവ്രവാദ മുസ്​ലിം ഗ്രൂപ്പ്​ അങ്ങോട്ട്​ പോകുന്നുണ്ട്​. അവി​െട പോയി തീവ്രവാദ പ്രസംഗം നടത്തുന്നതോടെ ബി.ജെ.പിക്കാവും നേട്ടമുണ്ടാവുക. ഇതിലൂടെ ഇരുകൂട്ടർക്കും ലാഭമാണ്​ ഉണ്ടാവുക. നേരത്തെ യു.പിയിലും സംഭവിച്ചത്​ ഇതാണ്​. അവിടെ ബി.ജെ.പിക്ക്​ വലിയ വിജയം ഒരുക്കിയത്​ ചില മുസ്​ലിം ന്യൂനപക്ഷ സംഘടനകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഗീയത പരത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ്​ ചിലരുടെ ശ്രമം. കഴിഞ്ഞ ദിവസം നടന്ന സോഷ്യൽമീഡിയ ഹർത്താൽ അതി​​​െൻറ ഭാഗമായിരുന്നു. മലബാർ കലാപത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിച്ചത് പോലെയാണിത്​​. ബാബറി മസ്ജിദ്​ പതനകാലത്ത്​ കാസറ്റ് പ്രസംഗങ്ങള്‍ കൊണ്ട് സമൂഹത്തെ കലുഷിതമാക്കി ഇൗ ശക്തികൾ രംഗത്തുവന്നിരുന്നു. ഇപ്പോൾ ഇക്കൂട്ടർക്ക്​​ വാട്​സ്​ആപ്പ്​ അടക്കം ആധുനിക സജ്ജീകരണങ്ങൾ സഹായത്തിനുണ്ട്​.

എന്നാൽ, നേതൃത്വമില്ലാതെ വാട്​സ്​ആപ്പ്​ ഗ്രൂപ്പി​​​െൻറ വൈകാരികതയിൽ അപ്രഖ്യാപിത ഹർത്താലുമായി ഇറങ്ങിയാൽ ഉണ്ടാവുന്ന പ്രശ്​നം ഭീകരമാണ്​. കഠ്​വ സംഭവത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പ്രതിഷേധിക്കു​േമ്പാൾ അതിനെ വർഗീതവത്​കരിച്ച്​ നടത്തുന്ന ഇത്തരം പ്രതിഷേധത്തി​​​െൻറ ഗുണം ലഭിക്കുന്നത് സംഘ്​പരിവാറിനായിരിക്കും. സ്വാതന്ത്ര്യസമരത്തെ വർഗീയവത്​കരിക്കാൻ അന്ന്​ ശ്രമിച്ചതുപോലെ പ്രതിഷേധങ്ങളെ വർഗീയവത്​കരിക്കാനും ഇപ്പോൾ ശ്രമം നടക്കുന്നുണ്ട്​. അതിൽ വീണുപോകാൻ പാടില്ല. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയമാണ്​ രാജ്യം ഭരിക്കുന്ന സംഘ്​പരിവാർ ഭരണകൂടം നടപ്പിലാക്കുന്നതെന്ന്​ കുഞ്ഞാലിക്കുട്ടി ഒാർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePK kunhalikuttyharthalkerala newsmalayalam news
News Summary - Muslim League PK Kunhalikutty -Kerala News
Next Story