എം.സി കമറുദ്ദീനെതിരെ പാർട്ടി അച്ചടക്ക നടപടി; നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കണം
text_fieldsമലപ്പുറം: എം.സി കമറുദ്ദീൻ എം.എൽ.എ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പിൽ നടപടികളുമായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. കമറുദ്ദീനെതിരെ നടപടിയെടുക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ നീക്കി. കാസർകോട്ടെ ലീഗ് നേതാക്കളുമായി ചർച്ച ചെയ്താണ് തീരുമാനമുണ്ടായത്. പാർട്ടി നിർദേശം പാലിക്കുമെന്ന് കമറുദ്ദീൻ എം.എൽ.എ പറഞ്ഞു.
സെപ്റ്റംബർ 30നകം എം.എൽ.എയുടെ നിക്ഷേപങ്ങളും ബാധ്യതകളും സംബന്ധിച്ച് ലീഗ് നേതൃത്വം കണക്കെടുക്കും. ആറ് മാസത്തിനകം നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കമറുദ്ദീനോട് ആവശ്യപ്പെടാനും യോഗത്തിൽ ധാരണയായതായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കാൻ കലട്ര മാഹിൻ ഹാജിക്ക് ചുമതല നൽകി. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനാണ് ലീഗ് നേതൃത്വം മുൻഗണന നൽകുന്നത്. കേസുമായി മുന്നോട്ട് പോകുന്ന നിക്ഷേപകർക്ക് അങ്ങനെയാവാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.