ലോക്സഭയിലേക്ക് സമദാനി; രാജ്യസഭയിലേക്ക് വഹാബ്
text_fieldsമലപ്പുറം/കോഴിക്കോട്: പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് ഒഴിവു വന്ന മലപ്പുറം ലോക്സഭ സീറ്റിലേക്ക് എം.പി. അബ്ദുസമദ് സമദാനിയെ സ്ഥാനാർഥിയാക്കാൻ ലീഗ് ഉന്നതാധികാര സമിതിയിൽ ധാരണ. രാജ്യസഭയിലേക്ക് പി.വി. അബ്ദുൽ വഹാബിനെ മത്സരിപ്പിക്കും.
കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മലപ്പുറത്തും മത്സരിക്കും. ലോക്സഭയിലേക്ക് ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹീം സുലൈമാൻ സേട്ടിെൻറ മകനുമായ സിറാജ് സേട്ടിെൻറ പേരും ഉയർന്നിരുന്നുവെങ്കിലും സമദാനിയെ മത്സരിപ്പിക്കാനാണ് പാണക്കാട് കുടുംബത്തിന് താൽപര്യം.
ഏപ്രിലോടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന പാർട്ടി ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് ഏറനാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു.
ഇന്നലെ മലപ്പുറത്തുചേർന്ന സംസ്ഥാന പ്രവർത്തക സമിതി സ്ഥാനാർഥി നിർണയം സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുന്നതിന് യോഗം പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി. തദ്ദേശത്തിലെന്നപോലെ നിയമസഭയിലേക്കും മത്സരിക്കാൻ മൂന്നുതവണ അവസരം നൽകിയാൽ മതിയെന്നാണ് പാർട്ടി നിലപാട്. എന്നാൽ അനിവാര്യമായ മണ്ഡലങ്ങളിലും വ്യക്തികൾക്കും വ്യവസ്ഥയിൽ ഇളവുണ്ടാകും. മൂന്നുതവണ നിയമസഭാ അംഗങ്ങളായ പല നേതാക്കളും ഇളവുലഭിക്കാനുള്ള ചരടുവലികളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.