വോട്ട് കിട്ടാൻ ജെയ്ഷെ മുഹമ്മദുമായി വരെ കോൺഗ്രസും ലീഗും കൂട്ടുകൂടും- കോടിയേരി
text_fieldsകോഴിക്കോട്: വോട്ടിനുവേണ്ടി എസ്.ഡി.പി.െഎയുമായല്ല, ജയ്ശെ മുഹമ്മദുമായി വരെ കോൺഗ്രസും ലീഗും ധാരണയുണ്ടാക് കുമെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോഴിക്കോെട്ട എൽ.ഡി.എഫ് സ്ഥാനാഥി എ. പ്രദീപ് കുമാറിെൻറ തെരഞ്ഞെടുപ്പ് െവബ്സൈറ്റ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദ േഹം.
ധാരണയുണ്ടാക്കിയതിനാലാണ് എസ്.ഡി.പി.െഎയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരെൻറ പ്രസ്താവന. മുല്ലപ്പള്ളി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ലീഗിൽ വർഗീയതെയ ഏറ്റവും കൂടുതൽ എതിർക്കുന്നയാളാണ് ഡോ. എം.കെ. മുനീർ. അദ്ദേഹത്തെ ഇരുട്ടിൽ നിർത്തിയാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും എസ്.ഡി.പി.െഎയുമായി ധാരണയുണ്ടാക്കിയത്. സർക്കാർ അധീനതയിലുള്ള ഹോട്ടലിൽവെച്ച് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത് ചട്ടലംഘനമാണ്. ഇക്കാര്യത്തിൽ കമീഷൻ നടപടിയെടുക്കണം.
പി.ജെ. ജോസഫിനെ മുന്നിൽനിർത്തി കേരള കോൺഗ്രസിനെ പിളർത്താനാണ് കോൺഗ്രസ് ശ്രമം. പാർട്ടി മത്സരിക്കുന്ന ഇടുക്കി സീറ്റ് വിട്ടുെകാടുക്കുന്നതിെനതിെര യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിൽ സീറ്റ് കിട്ടാത്തവർ ബി.ജെ.പിയിൽ ചേരുകയാണെന്നും അതാണ് ടോം വടക്കെൻറ കാര്യത്തിൽ സംഭവിച്ചെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകൽ മതേതരത്വം; രാത്രി വർഗീയത -പി.വി. അൻവർ
കോട്ടക്കൽ: മുസ്ലിം ലീഗ് പകൽ മതേതരത്വവും രാത്രിയിൽ വർഗീയതയുമാണ് നടപ്പാക്കുന്നതെന്ന് പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാർഥി പി.വി. അൻവർ. ലീഗ്-എസ്.ഡി.പി.ഐ രഹസ്യ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കോട്ടക്കലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 വർഷം മണ്ഡലം കൈവശം വെച്ചിട്ടും ഒരു വികസനവും നടന്നിട്ടില്ല. പരാജയഭീതികൊണ്ടാണ് വർഗീയ സംഘടനകളെ കൂട്ടുപിടിക്കുന്നത്. കൊണ്ടോട്ടിയിലെ ചർച്ചയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും പങ്കെടുത്തിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വത്തിെൻറ അറിവോടെയാണിതെന്നും അൻവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.