മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ നാളെ; ഹൈദരലി തങ്ങളും കെ.പി.എ. മജീദും തുടരും
text_fieldsകോഴിക്കോട്: പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കുന്നതിന് മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗം ഇൗമാസം 11ന് കോഴിക്കോട്ട് നടക്കും. നിലവിലെ സാഹചര്യത്തിൽ ഭാരവാഹികളുടെ കാര്യത്തിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പാണക്കാട് ൈഹദരലി ശിഹാബ് തങ്ങൾ പ്രസിഡൻറായും കെ.പി.എ. മജീദ് ജനറൽ സെക്രട്ടറിയായും തുടരും. ട്രഷറർ പി.കെ.കെ. ബാവ ആരോഗ്യപരമായ കാരണങ്ങളാൽ മാറിനിൽക്കുകയാണെങ്കിൽ കോഴിക്കോട് ജില്ലയിലെ മുതിർന്ന നേതാക്കളിൽനിന്ന് ആരെയെങ്കിലും പരിഗണിക്കാനാണ് സാധ്യത. യുവ പ്രാതിനിധ്യത്തിന് യൂത്ത് ലീഗിെൻറ ഭാഗത്തുനിന്ന് കടുത്ത സമ്മർദമുണ്ട്. യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലിയെ സഹഭാരവാഹി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
പാർട്ടി സംസ്ഥാന ആസ്ഥാനമായ ലീഗ് ഹൗസിൽ ഞായറാഴ്ച രണ്ടു ഘട്ടങ്ങളിലായാണ് കൗൺസിൽ ചേരുക. രാവിലെ 10ന് നിലവിലുള്ള കൗൺസിലിെൻറ അവസാന യോഗം നടക്കും. പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അംഗീകരിച്ചശേഷം സംസ്ഥാന റിേട്ടണിങ് ഒാഫിസറെയും സഹായിയെയും ഇൗ യോഗത്തിൽ തെരെഞ്ഞടുക്കുമെന്നും ജന. സെക്രട്ടറി കെ.പി.എ. മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. തുടർന്ന് നിലവിലുള്ള കൗൺസിൽ പിരിച്ചുവിട്ട് യോഗം അവസാനിപ്പിക്കും.
ഉച്ചക്കുശേഷമാണ് ഭാരവാഹികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ ആഴ്ചകളിൽ ഇതിെൻറ സമവായ ചർച്ചകൾ നടന്നിരുന്നു. നിലവിൽ പ്രസിഡൻറ്, ജന. സെക്രട്ടറി, ട്രഷറർ എന്നിവർക്കു പുറമെ ആറു വൈസ് പ്രസിഡൻറുമാരും അഞ്ചു സെക്രട്ടറിമാരും നാലു ജോയൻറ് സെക്രട്ടറിമാരുമാണ് ലീഗ് സംസ്ഥാന കമ്മിറ്റിക്കുള്ളത്.
തെരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകാൻ കഴിയാത്ത നേതാക്കളെ പരിഗണിക്കേണ്ടിവന്നതിനാലാണ് സഹഭാരവാഹികളുടെ എണ്ണം പാർട്ടി ഭരണഘടനയിൽ പറഞ്ഞതിനേക്കാളും കൂടുതലായത്.
സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ മാർഗരേഖയനുസരിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സംസ്ഥാന കമ്മിറ്റി നിലവിൽ വരണം. എന്നാൽ, വിഭാഗീയത കാരണം പല ജില്ലകളിലും തെരഞ്ഞെടുപ്പ് നടപടികൾ മുടങ്ങിയതിനാലാണ് സംഘടന തെരഞ്ഞെടുപ്പ് ഒരു വർഷത്തോളം നീണ്ടുപോയത്. കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലായിരുന്നു വിഭാഗീയത രൂക്ഷം. സംസ്ഥാന നേതൃത്വം ക്യാമ്പ് ചെയ്താണ് ഇവിടങ്ങളിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക ശമനം ഉണ്ടാക്കിയതും ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.