പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്നു തെളിഞ്ഞാൽ നടപടി –ലീഗ്
text_fieldsകണ്ണൂര്‍: ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ വിശദമായി പരിശോധിച്ചശേഷം അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് ജില്ല നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന പ്രവര്‍ത്തകരോട് വിശദീകരണം തേടിയിട്ടുണ്ട്. അവര്‍ കലക്ടര്‍ക്ക് മുമ്പാകെ ഹാജരായി തെളിവു നല്‍കും. കള്ളവോട്ട് തെളിയിക്കപ്പെട്ടാൽ പാര്‍ട്ടി നടപടി സ്വീകരിക്കും. സി.പി.എമ്മിനെപോലെ സംരക്ഷിക്കില്ല. തെറ്റുകാരല്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയപരമായും ശക്തമായ പിന്തുണ നല്‍കും. കള്ളവോട്ടു ചെയ്തെന്നു ആരോപണവിധേയനായ ഫായിസ് മുന്‍ ലീഗ് പ്രവര്‍ത്തകനാണ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ റെബല്‍ സ്ഥാനാര്‍ഥി മത്സരിച്ചിരുന്നു. അന്ന് ഫായിസും കുറച്ചുപേരും അവരോടൊപ്പം കൂടി. പിന്നീട് ടി.വി. രാജേഷ് എം.എല്‍.എയുമായി ചേര്‍ന്ന് ആസൂത്രിതമായ നീക്കം നടന്നു. അതിെൻറ തുടര്‍ച്ചയാണ് ആരോപണങ്ങളെന്നും നേതാക്കള്‍ പറഞ്ഞു. പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്തുവെന്നു പ്രചരിപ്പിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്നും വ്യക്തമാണ്. വോട്ട് ചെയ്യുന്ന സ്ഥലത്തെ ചുമരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നമുണ്ട്. ബൂത്തിനു 200മീറ്റര്‍ ചുറ്റളവില്‍ പാര്‍ട്ടികളുടെ ചിഹ്നമോ സ്ഥാനാര്‍ഥിയുടെ ചിത്രമോ പാടില്ലെന്നാണു നിയമമെന്നിരിക്കെ പോളിങ് ബൂത്തില്‍ എങ്ങനെയാണ് പാര്‍ട്ടി ചിഹ്നം വന്നത്. ലീഗിനെതിരെ കള്ളവോട്ട് ആരോപിക്കുന്നത് സി.പി.എമ്മിെൻറ കുതന്ത്രമാണ്. ഹൈകോടതി ജഡ്ജി ബാലിയെ ഓടിക്കാന്‍ ശ്രമിച്ചത് പോലെയാണ് ഇപ്പോള്‍ ടിക്കാറാം മീണക്കെതിരെയും സി.പി.എം രംഗത്തുവന്നത്. ഇതാണ് പിലാത്തറയില്‍ കള്ളവോട്ട് ചെയ്തെന്നു കണ്ടെത്തിയ ടിക്കാറാം മീണക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.