മഅ്ദനിയെ ഭീകരവാദിയാക്കിയത് മുസ്ലിം ലീഗെന്ന് ഐ.എൻ.എൽ
text_fieldsകോഴിക്കോട്: അബ്ദുന്നാസിർ മഅ്ദനിയെ തീവ്രവാദിയും ഭീകരവാദിയുമായി ചിത്രീകരിച്ച്, രാഷ്ട്രീയ സാമൂഹിക വേദികളിൽനിന്ന് അകറ്റിനിർത്താൻ പരിശ്രമിച്ചത് മുസ്ലിം ലീഗ് നേതാക്കളാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
ലീഗ് മഅ്ദനിയോട് ചെയ്ത ക്രൂരത ചരിത്രത്തിൽ കുറിച്ചിടപ്പെട്ടതാണ്. ആ പണ്ഡിതനെ രാക്ഷസീയവത്കരിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത് പാണക്കാട് തങ്ങന്മാരും പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ്. മഅ്ദനി ജയിലിൽ കിടന്ന് നരകിക്കുമ്പോൾ ലീഗ് നേതാക്കൾ മനുഷ്യത്വത്തോടെ പെരുമാറിയിട്ടില്ല.
ഇതേ ലീഗുകാരും അവരുടെ പിണിയാളുകളുമാണ് സി.പി.എം നേതാവ് പി. ജയരാജന്റെ പുസ്തകത്തിലെ പരാമർശത്തെ പൊക്കിപ്പിടിച്ച് മഅ്ദനിയോട് കപട സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.