ഏക സിവിൽ കോഡ് നടപ്പാക്കാൻ അനുവദിക്കില്ല –മുസ്ലിം ലീഗ്
text_fields
മലപ്പുറം: ഏക സിവിൽ കോഡ് ഇസ്ലാമിക ശരീഅത്ത് വിരുദ്ധമാണെന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് ചേർന്ന ദേശീയ സെക്രേട്ടറിയറ്റ് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡ് ഇന്ത്യയിൽ നടപ്പാകില്ലെന്ന് മതേതര പാർട്ടികളും ഇതര വിഭാഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണിത്. മതേതര പാർട്ടികളുടെ സഹായത്തോടെ ഇൗ നീക്കം ചെറുത്തു തോൽപിക്കും. ഏക സിവിൽ കോഡ് സംബന്ധിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ 44 ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകിയിരുന്നു.
മുത്തലാഖ് നിരോധിച്ച കോടതിവിധിയുടെ മറവിൽ ഇസ്ലാമിക ശരീഅത്തിൽ ഇടപെടാനാണ് കേന്ദ്ര സർക്കാറിെൻറ നീക്കമെങ്കിൽ അത് അനുവദിക്കില്ല. കോടതിവിധിയെ അംഗീകരിക്കുന്നു. ഇസ്ലാമിക ശരീഅത്തിൽ ഇടപെടാൻ പാടില്ലെന്ന് ഇൗ കോടതിവിധിയിൽ തന്നെയുണ്ട്. അത് മറികടക്കാൻ ബി.ജെ.പി ഭരണകൂടം ശ്രമിച്ചാൽ അത് ഗൗരവമേറിയ വിഷയമാണ്. മുസ്ലിം സംഘടനകളുമായും മുസ്ലിം വ്യക്തിനിയമ ബോർഡുമായും ചർച്ച ചെയ്തും ശക്തമായി ഇടപെടും.
ഇത്തരം ഇടപെടലുകൾ തടയുന്നതിെൻറ ഭാഗമായി കാമ്പയിൻ നടത്തും. ‘സേവ് സെകുലരിസം, സേവ് ഇന്ത്യ’ എന്ന തലക്കെട്ടിലാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫാഷിസ്റ്റ് നീക്കങ്ങളെ ചെറുക്കുന്നതിന് പ്രതിപക്ഷ പാർട്ടികളുമായി സഹകരിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.