തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ചചെയ്യാൻ ലീഗ് പ്രവർത്തക സമിതി സെപ്റ്റംബറിൽ; പത്തംഗ സമിതി മലപ്പുറത്ത് യോഗം ചേർന്നു
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ തിരിച്ചടി ചർച്ചചെയ്യാൻ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗം സെപ്റ്റംബറിൽ ചേരും. യോഗ തീയതിയും വേദിയും സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ലീഗ് നിയോഗിച്ച പത്തംഗ സമിതി ബുധനാഴ്ച മലപ്പുറത്ത് യോഗം ചേർന്നു. പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട ഭാവിപ്രവർത്തനങ്ങളുടെ രൂപരേഖ സമിതി തയാറാക്കി. അന്തിമരൂപം നൽകാൻ പ്രവർത്തക സമിതിക്കു മുമ്പ് വീണ്ടും യോഗം ചേരും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ കെ.പി.എ മജീദ് എം.എൽ.എ, എൻ. ഷംസുദ്ദീൻ എം.എൽ.എ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ. കുട്ടി അഹമ്മദ് കുട്ടി, കെ.എം. ഷാജി, അബ്ദുറഹിമാൻ രണ്ടത്താണി, പി.എം. സാദിഖലി, പി.കെ. ഫിറോസ്, സി.പി. ചെറിയ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.