സ്കൂൾ പഠനസമയത്തില്‍ മാറ്റം വരുത്തരുതെന്ന് മുസ്ലിം സംഘടനകൾ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് സ്കൂൾ പഠനസമയത്തില്‍ മാറ്റം വരുത്തരുതെന്ന്് മുസ്ലിം സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സ്കൂളുകൾ പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും രാവിലെ 10ന് പകരം നേരത്തേ ആക്കണമെന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും 15 ലക്ഷം വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുെമന്നും യോഗം വിലയിരുത്തി. 2007ല്‍ സ്കൂള്‍ സമയമാറ്റ നിര്‍ദേശത്തിനെതിരേയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് അന്ന് സര്‍ക്കാര്‍ മുസ്ലിം സംഘടനകള്‍ക്ക് സ്കൂള്‍ സമയം മാറ്റില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നതായും യോഗം ചൂണ്ടിക്കാട്ടി.
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ നേതാവുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എം.സി. മായിന്‍ ഹാജി, കെ.കെ. ഹംസ, അഡ്വ. യു.എ. ലത്തീഫ് (മുസ്ലിം ലീഗ്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി കെ. മമ്മദ് ഫൈസി, എം.എ. ചേളാരി, സലീം എടക്കര (സമസ്ത), വി.എം. കോയ മാസ്റ്റര്‍ (സുന്നി വിദ്യാഭ്യാസ ബോര്ഡ്്), വി. അബ്ദുല്‍ സലാം (കെ.എൻ.എം), പി.പി. അബ്ദുറഹിമാന് പെരിങ്ങാടി, പി.കെ. നൗഷാദ് (ജമാഅത്തെ ഇസ്ലാമി), എം.വി.എ. സിദ്ദീഖ് ബാഖവി (സംസ്ഥാന ജംഇയ്യതുല്‍ ഉലമ), മുജീബ് ഓട്ടുമ്മല്‍ (ഐ.എസ്.എം വിസ്ഡം), എം.പി. അബ്ദുല്‍ ഖാദിര്‍ (സി.ഐ.ഇ.ആർ), കെ.കെ. അബ്ദുല്‍ ജബ്ബാർ, ടി.പി. അബ്ദുല്‍ ഹഖ്, പി. മുഹമ്മദലി, കെ. നൗഷാദ്, ടി.കെ. അബ്ദുല്‍ അസീസ്, ടി.സി. അബ്ദുല്ലത്തീഫ് (കെ.എ.ടി.എഫ്) എന്നിവര്‍ സംസാരിച്ചു.
തുടര്‍നടപടികള്‍ക്കായി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ കോ-ഓഡിനേറ്ററും കെ.പി.എ. മജീദ്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.സി. മായിന്‍ ഹാജി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, വി.എം. കോയ മാസ്റ്റർ, പി.പി. അബ്ദുറഹിമാന് പെരിങ്ങാടി, വി.കെ. ബാവ, മുജീബ് ഓട്ടുമ്മൽ, എം.വി.എ. സിദ്ദിഖ് ബാഖവി, എം. മുഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപം നല്കി. കെ.എ.ടി.എഫ് പ്രസിഡൻറ് എ. മുഹമ്മദ് സ്വാഗതവും സെക്രട്ടറി സി. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.