മുസ്ലിം വ്യക്തിനിയമം: ചട്ടങ്ങളിലെ വിവാദ നിർദേശങ്ങൾ ഒഴിവാക്കി വിശദീകരണ വിജ്ഞാപനമിറക്കി
text_fieldsകോഴിക്കോട്: മുസ്ലിം വ്യക്തിനിയമ ചട്ടങ്ങളിലെ വിവാദ നിർദേശങ്ങൾ ഭേദഗതി ചെയ് ത് സർക്കാർ വിശദീകരണ വിജ്ഞാപനമിറക്കി. മുസ്ലിംകൾക്ക് ശരീഅത്ത് നിയമങ്ങൾ ബാധ കമാകുന്നതിന് പ്രത്യേകമായ ഡിക്ലറേഷൻ (സമ്മതപത്രം) ആവശ്യമിെല്ലന്ന് വിജ്ഞാപന ത്തിൽ വ്യക്തമാക്കുന്നുണ്ട്.
1937ലെ മുസ്ലിം വ്യക്തിനിയമ ആക്ടിന് ഹൈകോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് ചട്ടങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയാറായത്. ക ഴിഞ്ഞ ഡിസംബർ 22ന് പുറത്തിറക്കിയ അസാധാരണ ഗസറ്റിലാണ് മുസ്ലിം വ്യക്തിനിയമത്തിന ് (ശരീഅത്ത്) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. ഇതനുസരിച്ച് ശരീഅത്ത് ബാധമാകുന്നതിന് ഒാരോ വിശ്വാസിയും മുസ്ലിമാണെന്നുള്ള സത്യവാങ്മൂലം രേഖകൾ സഹിതം സമർപ്പിക്കുകയും ഒപ്പം മുസ്ലിം വ്യക്തിനിയമമനുസരിച്ച് ജീവിക്കാൻ താൽപര്യപ്പെടുന്നതായ സമ്മതപത്രവും വേണമെന്ന് നിർദേശിച്ചിരുന്നു.
മുസ്ലിമെന്ന നിലയിൽ വ്യക്തിനിയമം ബാധകമായവർക്കും സത്യവാങ്മൂലം നൽകേണ്ട അവസ്ഥ ഇതുമൂലം വന്നുചേരുമായിരുന്നു. മുസ്ലിമാണെന്ന് തെളിയിക്കാൻ മഹല്ല് കമ്മിറ്റിയുടെ സർട്ടിഫിക്കറ്റും റവന്യൂ വകുപ്പിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം തഹസിൽദാർമാർക്കാണ് അപേക്ഷ നൽകേണ്ടിയിരുന്നത്. സത്യവാങ്മൂലവും വ്യവസ്ഥകളും മുസ്ലിം സമുദായത്തിൽ വലിയ വിവാദത്തിന് കാരണമാകുമെന്നതിനാലാണ് ചട്ടങ്ങൾ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കാൻ സർക്കാർ തയാറായത്.
മുസ്ലിം മത-രാഷ്ട്രീയ സംഘടനകൾ ഭേദഗതി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരുന്നു. സമസ്ത കേരള ജംഇയ്യതുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും ഇൗ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രി കെ.ടി. ജലീലുമായി സംസാരിക്കുകയും ഭേദഗതി നിർദേശിച്ച് കത്ത് നൽകുകയും ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, ഉമർ ഫൈസി മുക്കം, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദക സംഘമാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാരായ എൻ.എം. അബ്ദുറഹിമാൻ, പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി എന്നിവരും തിരുവനന്തപുരത്ത് എത്തി നിർദേശങ്ങൾ സമർപ്പിച്ചു. മുസ്ലിംലീഗ് നേതൃത്വവും ചട്ടങ്ങൾക്ക് ഭേദഗതി നിർദേശങ്ങൾ അടങ്ങിയ നിവേദനം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ദുർവ്യാഖ്യാനം ചെയ്യാനുള്ള പഴുതുകൾ അടച്ചുകൊണ്ടാണ് വിശദീകരണ വിജ്ഞാപനം ഇറക്കിയതെന്ന് മന്ത്രി കെ.ടി. ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
1937ലെ മുസ്ലിം പേഴ്സനൽ ലോ അപ്ലിക്കേഷൻ ആക്ട് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം, രക്ഷാകർതൃത്വം, വഖഫ്, വസീയത്ത് തുടങ്ങിയ കാര്യങ്ങളിൽ ശരീഅത്ത് നിയമമാണ് ബാധകമാകേണ്ടതെന്ന് ആക്ടിൽ രണ്ടാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അതിനാൽ രണ്ടാം വകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളിൽ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് ബാധകമാകുന്നതിന് പ്രത്യേകമായ മറ്റൊരു ഡിക്ലറേഷൻ ആവശ്യമില്ലെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ചട്ടങ്ങളിൽ അവ്യക്തത വേണ്ടെന്ന നിലക്കാണ് വിശദീകരണ വിജ്ഞാപനമിറക്കിയതെന്നും മുസ്ലിം സമുദായത്തിെൻറ പൊതുതാൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.