മുസ്ലിമാണെന്ന് തെളിയിക്കാൻ സത്യവാങ്മൂലം വേണമെന്ന ചട്ടം തിരുത്തുന്നു
text_fieldsതിരുവനന്തപുരം: മുസ്ലിമാണെന്ന് തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യക്തി നിയമ (മുസ്ലിം പേഴ്സനൽ ലോ) ചട്ടത്തിലെ വിവാദവ്യവസ്ഥ നിയമസഭയുടെ സബോര്‍ഡിനേറ്റ ് ലജിസ്ലേഷന്‍ സമിതി ഇടപെട്ട് തിരുത്തുന്നു. എല്ലാവരും മുസ്ലിമാണെന്ന് തെളിയിക്കു ന്ന സത്യവാങ്മൂലം നല്‍കുന്നതിന് പകരം പ്രത്യേക ആചാരവും സമ്പ്രദായവുമുള്ള മുസ്ലിം കള്‍ മൂന്ന് കാര്യങ്ങള്‍ക്ക് സത്യാവാങ്മൂലം നല്കിയാൽ മതി.
1937ലെ മുസ്ലിം വ്യക്തിനിയ മത്തിലാണ് വിവാദ വ്യവസ്ഥകളോടെ സംസ്ഥാന സര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നത്. ചട്ടമനുസരിച്ച് ഒരു സമുദായംഗത്തിന് ഒസ്യത്ത്, ഇഷ്ടദാനം, ദത്തെടുക്കല്‍ തുടങ്ങിയ വ്യവഹാരങ്ങള്‍ക്കായി നല്കുന്ന സത്യവാങ്മൂലത്തില്‍ മുസ്ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്ക് പുറമെ, ശരീഅത്ത് നിയമം ബാധകമാണെന്ന സമ്മതപത്രവും കൂടി നല്‍കണമായിരുന്നു. 50 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നോട്ടറി സാക്ഷ്യപ്പെടുത്തുകയും 100 രൂപ ഫീസടയ്ക്കുകയും വേണമായിരുന്നു.
2018 ഡിസംബര്‍ 22ന് അസാധാരണ ഗസറ്റിലൂടെ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുകയും നിയമസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെ ചട്ടത്തിന് നിയമപ്രാബല്യമായി. ഇതിനെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം സര്‍ക്കാറിനെ സമീപിച്ചു. തുടര്‍ന്ന് ചട്ടം പുനഃപരിശോധിക്കാന്‍ മുരളി പെരുനെല്ലി ചെയര്‍മാനായും എന്‍. ഷംസുദ്ദീന്, എ.എന്‍. ഷംസീര്‍, മുകേഷ് എന്നിവര്‍ അംഗങ്ങളുമായ കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലജിസ്ലേഷന്‍ സമിതിയെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് സമിതി കണ്ടെത്തി. നിയമത്തിലെ രണ്ടാം വകുപ്പിെൻറ തുടര്‍ച്ചയായി മൂന്നാം വകുപ്പിനെ കണ്ടാല്‍ സംശയങ്ങള്‍ ഇല്ലെങ്കിലും മൂന്നാം വകുപ്പ് മാത്രം പ്രത്യേകമായി കാണുമ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. തുടര്‍ന്ന് നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ഉള്‍പ്പെടെ നിയമവകുപ്പ് ഉദ്യോഗസ്ഥരെ സമിതി വിളിച്ചുവരുത്തി വിശദീകരണം തേടി.
സമിതി റിപ്പോര്‍ട്ട് ചെയര്മാന് നിയമസഭയില്‍ സമർപ്പിച്ചു. ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കാന്‍ നിയമവകുപ്പിന് കൈമാറി. സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ച് ഉടൻ ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറക്കണമെന്ന് സമിതി അംഗം എന്‍. ഷംസുദ്ദീന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ എന്നിവര്‍ നിയമമന്ത്രി എ.കെ. ബാലനെ കണ്ട് കത്ത് നല്കി. വിജ്ഞാപനം ഇറക്കാന്‍ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഇവരെ മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.