ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്ന് ശ്രീധരന്‍ പിള്ള; വിവാദമായതോടെ വിശദീകരണം
text_fieldsകൊച്ചി: ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുവെന്നുമുളള വിവാദ പരാമർശവുമായി ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള വിവാദ പരാമർശം നടത്തിയത്. പരാമർശം വിവാദമായതോടെ വിശദീകരണവുമായി ശ്രീധരന്‍ പിള്ള രംഗത്തെത്തി. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മതങ്ങളെ എടുത്തു പറഞ്ഞത് ആ പശ്ചാത്തലം വ്യക്തമാക്കാനാണ്. ആനുപാതികമല്ലാത്ത വളര്‍ച്ചയില്‍ ചർച്ച ഉണ്ടാകണമെന്നും ശ്രീധരൻപിള്ള വിശദികരിച്ചു.
'ഗോവയില്‍ ക്രൈസ്തവര്‍ 36ല്‍ നിന്ന് 25% ആയി കുറഞ്ഞുവെന്നാണ് ശ്രീധരൻ പിളളയുടെ പരാമർശം. മുസ്‍ലിം ജനസംഖ്യ 3ൽ നിന്ന് 12% ആയും ഉയര്‍ന്നു ''. ഇതില്‍ പോസിറ്റീവായി അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് താൻ ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.