കുട്ടികൾക്കെതിരെയുള്ള കേസ് പിൻവലിക്കാതെ ആർക്കും വോട്ട് ചെയ്യില്ല; പൂഞ്ഞാർ സംഭവത്തിൽ സി.പി.എം നേതാക്കളെ വേദിയിലിരുത്തി തുറന്നടിച്ച് മുസ്‍ലിം മതനേതാക്കൾ
text_fieldsകോട്ടയം: പൂഞ്ഞാർ സംഭവത്തിൽ സി.പി.എം നേതാക്കൾക്ക് മുന്നിൽ പ്രതിഷേധം പരസ്യമാക്കി മുസ്‍ലിം മതനേതാക്കൾ. കുട്ടികൾക്കെതിരെയുള്ള കേസ് പിൻവലിക്കാതെ ആർക്കും വോട്ട് ചെയ്യില്ലെന്ന് പത്തനംതിട്ട ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി തോമസ് ഐസക്കിനെയും കെ.ടി ജലീലിനെയും വേദിയിലിരുത്തി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി തുറന്നടിച്ചു. ഈരാറ്റുപേട്ട സംയുക്ത മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സി.എ.എ പ്രതിഷേധ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാഷിസ്റ്റ് രീതി നടപ്പാക്കാൻ ശ്രമിച്ചവരെ തിരഞ്ഞെടുപ്പിൽ വീട്ടിലിരുത്തിയ ചരിത്രമാണ് മുസ്‌ലിം സമൂഹം ഈരാറ്റുപേട്ടയിൽ നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പി നൽകിയ വിവാദ റിപ്പോർട്ട് പിൻവലിച്ചെന്ന മന്ത്രിയുടെ മറുപടിയല്ല വേണ്ടത്. അതിന്റെ രേഖ കാണിക്കാൻ തയ്യാറാകണമെന്നും കേരള ജമാഅത്ത് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ വ്യക്തമാക്കി. പി.സി. ജോർജിനെയും നേതാക്കാൾ രൂക്ഷമായി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.