സെൻകുമാറിനെതിരെ കേസെടുക്കണമെന്ന ഹരജി കോടതി നിരസിച്ചു
text_fieldsതിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ വിജിലൻസ് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കോടതി നിരസിച്ചു. ആരോപണങ്ങൾ നേരത്തേ അന്വേഷിച്ച് തെളിവില്ലാത്തതിനാൽ കേസ് നടപടികൾ തള്ളിയിരുന്നു എന്ന വിജിലൻസിെൻറ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് ഹരജി നിരസിക്കുന്നതെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത്കുമാർ വ്യക്തമാക്കി. കോടതി നിർദേശിച്ചാൽ കേസിൽ വീണ്ടും അന്വേഷണം നടത്താമെന്നും വിജിലൻസ് അന്വഷണ ഉദ്യോഗസ്ഥൻ ശ്യംകുമാർ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം സാഹചര്യം ഇല്ലെന്നും ഹരജിക്കാരന് കൂടുതൽ തെളുവുകൾ ഹാജരാകാൻ സാധിക്കാത്തത് കണക്കിലെടുക്കുെന്നന്നും വിധിന്യായത്തിൽ പറയുന്നു .
ടി.പി.സെൻകുമാർ വ്യാജരേഖ ചമച്ച് മെഡിക്കൽ അലവൻസ് കൈപ്പറ്റാൻ ശ്രമിച്ചു, 50 കോടിയുടെ അനധികൃത വായ്പ നൽകാൻ സഹായിച്ചു എന്നിവയായിരുന്നു ഹരജിയിലെ ആരോപണങ്ങൾ. എന്നാൽ, ഇക്കാര്യങ്ങൾ അേന്വഷിച്ചിരുന്നു സെൻകുമാർ കെ.ടി.ഡി.എഫ്.സി ചെയർമാനായിരിക്കെ ശ്രീകാര്യത്തെ കാർ പാലസ് സ്ഥാപന ഉടമ സലീമിന് 50 കോടി രൂപയുടെ വായ്പ നിയമവിരുദ്ധമായി അനുവദിച്ചെന്ന് പറയുന്നതിന് രസീതോ മറ്റു രേഖകളോ ഇല്ലായിരുന്നു എന്നും വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ മെഡിക്കൽ അലവൻസ് ലഭിക്കാൻ സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തി എന്ന ആരോപണത്തിൽ മ്യൂസിയം പൊലീസ് അേന്വഷണം നടത്തുകയാണെന്നും റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസിെൻറ ഇൗ റിപ്പോർട്ട് പരിഗണിച്ചാണ് ഹരജി കോടതി നിരസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.